TopTop
Begin typing your search above and press return to search.

ദീര്‍ഘകാല തൊഴില്‍ കരാര്‍; പദ്ധതികളുമായി സൗദി അറേബ്യ

ദീര്‍ഘകാല തൊഴില്‍ കരാര്‍; പദ്ധതികളുമായി സൗദി അറേബ്യ

ദീര്‍ഘകാല തൊഴില്‍ കരാര്‍ നടപ്പിലാക്കാന്‍ പദ്ധതികളുണ്ടെന്ന് സൗദി അറേബ്യ. പത്ത് വര്‍ഷം വരെ കാലാവധിയുള്ള കരാര്‍ നടപ്പാക്കുന്നതിനാണ് തൊഴില്‍ മന്ത്രാലയം സാധ്യതകള്‍ തേടുന്നത്. തൊഴിലാളികള്‍ സ്ഥാപനങ്ങള്‍ മാറിപ്പോകുന്നത് വഴിയുള്ള ദുരുപയോഗം തടയുന്നതിന് ലക്ഷ്യമിട്ടാണ് പുതിയ നീക്കം.

തൊഴിലാളികള്‍ സ്ഥാപനങ്ങള്‍ മാറിപ്പോകുന്നത് വഴിയുള്ള ദുരുപയോഗം തടയുന്നതിന് ലക്ഷ്യമിട്ടാണ് നിയമം ആവിഷ്‌കരിക്കുന്നത്.തൊഴില്‍ നിയമത്തിലെ എണ്‍പത്തിമൂന്നാം ഖണ്ഡിക ഭേദഗതി വരുത്തി പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി എഞ്ചിനിയര്‍ ഹാനി അല്‍മുഅജ്ജല്‍ പറയുന്നു. ദീര്‍ഘകാല തൊഴില്‍ കരാറിനുള്ള സാധ്യതകള്‍ പഠിച്ചു വരികയാണ്. പത്ത് വര്‍ഷം വരെ നീളുന്നതായിരിക്കും പ്രസതുത കരാറെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലുടമയുമായി കരാര്‍ അവസാനിപ്പിച്ചാല്‍ പിന്നെ അദ്ദേഹവുമായി മല്‍സരിക്കുന്ന രീതിയില്‍ രണ്ട് വര്‍ഷം വരെ ജോലിയില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുന്നതാണ് നിലവിലെ എണ്‍പത്തിമൂന്നാം ഖണ്ഡിക. എന്നാല്‍ ഇത് പലപ്പോഴും പാലിക്കപ്പെടുന്നില്ല. തൊഴിലാളിയുടെ മാറ്റത്തോടെ കമ്പനിയുടെ രഹസ്യങ്ങള്‍ ചോരുന്നതായും അത് സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുന്നതായും പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് മാറ്റം കൊണ്ടു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.


Next Story

Related Stories