TopTop
Begin typing your search above and press return to search.

ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്ക് ബ്ലാക്ക് പോയിന്റ്; സൗദി നിയമത്തില്‍ പരിഷ്‌കാരം

ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്ക് ബ്ലാക്ക് പോയിന്റ്; സൗദി നിയമത്തില്‍ പരിഷ്‌കാരം

സൗദി അറേബ്യയില്‍ ഗതാഗത നിയമം ലംഘനം കുറയ്ക്കുന്നതിന്റെ ഭാഗമായി നിയമത്തില്‍ പുതിയ പരിഷ്‌കാരം. നിയമ ലംഘനങ്ങളുടെ ഗൗരവം അനുസരിച്ച് ഡ്രൈവര്‍മാരുടെ ട്രാഫിക് ഫയലില്‍ ബ്ലാക്ക് പോയിന്റ് രേഖപ്പെടുത്തുന്ന സംവിധാനമാണ് പുതുതായി കൊണ്ടുവന്നത്. ഗതാഗത നിയമ ലംഘകര്‍ക്ക് ആദ്യ നിയമ ലംഘനം രേഖപ്പെടുത്തി 3 വര്‍ഷത്തിനകം 90 ബ്ലാക്ക് പോയിന്റുകള്‍ ലഭിക്കുന്നതോടെ അവരുടെ ലൈസന്‍സ് റദ്ദാക്കും. ഇതുസംബന്ധിച്ച് പരിഷ്‌കരിച്ച ഗതാഗത നിയമം സൗദി ട്രാഫിക് ഡയറക്ടറേറ്റ് പുറത്തിറക്കി.

നിയമ ലംഘനത്തെക്കുറിച്ച് എസ്എംഎസ്, ഇ-മെയില്‍ വഴി ഡ്രൈവര്‍മാരെ അറിയിക്കും. 90 ബ്ലാക്ക് പോയിന്റുനേടി ഡ്രൈവിങ് ലൈസന്‍സ് പിന്‍വലിക്കപ്പെട്ടവര്‍ക്ക് 1 വര്‍ഷത്തിനു ശേഷം പുതിയ ഡ്രൈവിങ് ലൈസന്‍സിനു വേണ്ടി അപേക്ഷിക്കാം. ഏറ്റവും ഒടുവില്‍ ഗതാഗത നിയമ ലംഘനം രേഖപ്പെടുത്തി ഒരു വര്‍ഷക്കാലം വേറെ നിയമ ലംഘനം നടത്താത്തവരുടെ പേരില്‍ നേരത്തെ ചുമത്തിയ ബ്ലാക്ക് പോയിന്റുകള്‍ റദ്ദാക്കും. ഗുരുതര നിയമ ലംഘനങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയുണ്ടാകും. ഒരു വര്‍ഷത്തിനകം 3 തവണ ഗുരുതര നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് 1 വര്‍ഷംവരെ തടവോ ഇരട്ടി പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും. നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴയില്‍ വിയോജിപ്പുണ്ടെങ്കില്‍ 30 ദിവസത്തിനകം പരാതി രേഖപ്പെടുത്താം. നോട്ടിസ് ലഭിച്ച് 30 ദിവസത്തിനകം നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കാത്തവര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവയ്ക്കാനും നിര്‍ദേശമുണ്ട്.

🇵🇹 Portugal
🇫🇷 France
🇩🇪 Germany

The 2014 World Cup winners, 2016 European Championship winners and 2018 World Cup winners all in the same group 😲#EURO2020 pic.twitter.com/VtS6OoCuYj
— Goal (@goal) November 30, 2019

Next Story

Related Stories