കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനുള്ള ശക്തമായ ശ്രമത്തിന്റെ ഭാഗമായി സൗദി അറേബ്യ ശനിയാഴ്ച മുതല്‍ പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു. ആഭ്യന്തര വിമാന സര്‍വീസുകള്‍, ബസുകള്‍, ട്രെയിന്‍, ടാക്സികള്‍ എന്നിവ സര്‍വീസ് നടത്തില്ല. അവശ്യ സര്‍വീസ് ജീവനക്കാര്‍ കൊണ്ട് പോകുന്ന വാഹനങ്ങള്‍ക്ക് സര്‍വീസ് നടത്താം.
രണ്ടാഴ്ചത്തേക്കാണ് സൗദി അറേബ്യാ പൊതുഗതാഗതം നിര്‍ത്തുന്നത്. ആളുകള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും സൗദി സര്‍ക്കാര്‍ നിര്‍ദേശം നല്കി. അന്തരാഷ്ട്ര വിമാന സര്‍വീസുകള്‍ സൗദി അറേബ്യാ നേരത്തെ തന്നെ നിര്‍ത്തി വച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതു -സ്വകാര്യ ആരോഗ്യ രംഗത്തുള്ള ബസ് സര്‍വീസുകള്‍, വാണിജ്യ സ്ഥാപനങ്ങളുടെ ജീവനക്കാരെ കയറ്റുന്ന വാഹങ്ങള്‍, മറ്റു മാനുഷിക സുരക്ഷാ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവ എന്നിവ യാത്രാ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സൗദിയില്‍ ഇതുവരെ 274 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരികീരിച്ചിട്ടുള്ളത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒമാനില്‍ മലയാളിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 34 ആയി. 12 പേര് സുഖം പ്രാപിച്ചു. 8 സ്വദേശികള്‍ക്കും ഒരു താമസക്കാരനും ഈ മാസം 18ന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 7 പേരും വിദേശയാത്ര നടത്തിയവരാണ്.