TopTop

യുഎഇയില്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടാല്‍ കടുത്ത ശിക്ഷ

യുഎഇയില്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടാല്‍ കടുത്ത ശിക്ഷ

യുഎഇയില്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി. ഫെഡറല്‍ നിയമപ്രകാരം 1,50,000 ദിര്‍ഹം മുതല്‍ 5,00,000 ദിര്‍ഹം വരെ പിഴയും (ഏകദേശം 29 ലക്ഷം രൂപ മുതല്‍ 97 ലക്ഷം രൂപ വരെ) ആറുമാസംവരെ തടവുമാണ് ശിക്ഷ. എല്ലാത്തരം സൈബര്‍ കുറ്റകൃത്യങ്ങളും 999 എന്ന നമ്പറിലോ അല്ലെങ്കില്‍ ംww.ecrime.ae, 80012, എന്ന ഓണ്‍ലൈന്‍ വഴിയോ റിപ്പോര്‍ട്ട് ചെയ്യണം. ആഭ്യന്തര മന്ത്രാലയത്തിന്റെ ടോള്‍ ഫ്രീ നമ്പറായ 116111-ലും സൈബര്‍ കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്താം.

യുഎഇയില്‍ മൂന്നുമുതല്‍ നാലുവയസ്സുവരെ പ്രായമുള്ള കുട്ടികളില്‍ 60 ശതമാനത്തിലേറെ പേര്‍ സ്മാര്‍ട് ഫോണുകളില്‍ കളിക്കുന്നവരാണ്. അവരില്‍ 23 ശതമാനം പേരും സ്പാം സൈറ്റുകള്‍ അബദ്ധത്തില്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു. കൂടാതെ യുഎഇയിലെ 80 ശതമാനം കൗമാരക്കാരും സ്ഥിരമായി മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നവരാണ്. ഇവരില്‍ ഏറിയപങ്കും സൈബര്‍ ഭീഷണി നേരിടുന്നുണ്ട്. ഇതില്‍ 64 ശതമാനം വിദ്യാര്‍ഥികളുടെയും അക്കാദമിക് പ്രകടനത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. ലോകത്ത് 12 മുതല്‍ 15 വയസ്സുവരെ പ്രായമുള്ള മൂന്നോ അതിലധികമോ വിദ്യാര്‍ഥികളില്‍ ഒരാള്‍ പതിവായി സൈബര്‍ ഭീഷണി നേരിടുന്നതായും കാസ്പെര്‍സ്‌കി ലാബിന്റെ കണക്കുകള്‍ പറയുന്നു.


Next Story

Related Stories