TopTop
Begin typing your search above and press return to search.

സൗദിയില്‍ സമ്പൂര്‍ണ കര്‍ഫ്യൂ; ഇളവുകള്‍ പ്രഖ്യാപിച്ചു

സൗദിയില്‍ സമ്പൂര്‍ണ കര്‍ഫ്യൂ; ഇളവുകള്‍ പ്രഖ്യാപിച്ചു

സൗദി അറേബ്യയില്‍ പ്രഖ്യാപിച്ചിരിക്കുന്ന സമ്പൂര്‍ണ കര്‍ഫ്യൂവില്‍ സൂപ്പര്‍മാര്‍ക്കറ്റുകളും ബഖാലകളും തുറക്കാന്‍ അനുമതി. ഇത് സംബന്ധിച്ച് നഗര-ഗ്രാമ മന്ത്രാലയമാണ്‌ ഉത്തവിറക്കിയത്. ശനിയാഴ്ച മുതല്‍ ഈ മാസം 27 വരെ അഞ്ച് ദിവസത്തേക്കാണ് രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കൊവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി നേരത്തെ പ്രഖ്യാപിച്ച എല്ലാ കരുതല്‍ നടപടികളും സ്വീകരിച്ചിരിക്കണം. അല്ലാത്ത പക്ഷം നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ക്കും പെട്രോള്‍ സ്റ്റേഷനുകള്‍ക്കും മുഴുവന്‍സമയ പ്രവര്‍ത്തനാനുമതിയുണ്ട്. കോഴികള്‍, പച്ചക്കറി, കന്നുകാലികള്‍ എന്നിവ വില്‍ക്കുന്ന കടകള്‍, വീടുകള്‍ അറ്റകുറ്റപണികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍, ഗോഡൗണുകള്‍, ഗ്യാസ് സ്റ്റേഷനുകള്‍, പെട്രോള്‍ പമ്പുകളിലെ സര്‍വിസ് കേന്ദ്രങ്ങള്‍ എന്നിവ രാവിലെ ആറു മുതല്‍ ഉച്ചകഴിഞ്ഞ് മുന്നുവരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. റസ്റ്റോറന്റുകള്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെ തുറക്കാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു.


Next Story

Related Stories