TopTop
Begin typing your search above and press return to search.

ദുബായില്‍ വൈഫൈ സംവിധാനത്തോടെ 5500 ടെക് ടാക്സികള്‍

ദുബായില്‍ വൈഫൈ സംവിധാനത്തോടെ 5500 ടെക് ടാക്സികള്‍

ദുബായ് നഗരത്തില്‍ ഓടുന്ന ടാക്‌സി കാറുകള്‍ ടെക് ടാക്‌സിയായി മാറുകയാണ്. ബുക്ക് ചെയ്താല്‍ ഇനി മൂന്നര മിനിട്ടിനുള്ളില്‍ കാറിലെ വൈഫൈ സംവിധാനം ലക്ഷ്യത്തിലെത്താനും വഴിയൊരുക്കും. ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍.ടി.എ.) 5500 ടാക്‌സികളാണ് ടെക് ടാക്സിയായി റോഡുകളിലിറങ്ങുന്നത്. ഇവയില്‍ സൗജന്യ വൈഫൈ ലഭ്യമാക്കിയതോടെയാണ് പുതിയ പരിഷ്‌കാരം.

ഈ കാറുകളില്‍നിന്ന് യാത്രക്കാര്‍ക്ക് 50 എംബി ഡേറ്റാ സൗജന്യമായി ഉപയോഗിക്കാം. കൂടുതല്‍ ഡേറ്റാ ആവശ്യമെങ്കില്‍ ആപ്പുവഴി വാങ്ങാം. മൊബൈല്‍ സേവന ദാതാക്കളായ ഡുവുമായി സഹകരിച്ചാണ് ഈ സൗകര്യം ഒരുക്കുന്നത്. വിവിധ ലോക രാജ്യങ്ങളില്‍ നിന്നും ദുബൈയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് എല്ലാ സൗകര്യവും ഉറപ്പു വരുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ നടപടിയും. ഹിന്ദി ഉള്‍പ്പടെ 26 ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ ഹൈടെക് ടാക്‌സികളില്‍ ഇപ്പോള്‍ തന്നെ സംവിധാനമുണ്ട് .ടാക്‌സികളില്‍ വൈഫൈയുമായി ബന്ധിപ്പിച്ച് ലക്ഷ്യസ്ഥാനം സ്വയം ടൈപ്പു ചെയ്തു നല്‍കാന്‍ സന്ദര്‍ശകര്‍ക്ക് സാധിക്കും. ആപ്പിലൂടെ തന്നെ പണം നല്‍കാനുള്ള സൗകര്യവും അടുത്ത ഘട്ടത്തില്‍ നടപ്പാക്കാനാണ് തീരുമാനം. കരിം ആപ്പ് വഴിയോ നേരിട്ട് റോഡില്‍ നിന്നോ ടാക്സി ലഭിച്ചാലുടന്‍ മൊബൈലിലെ വൈഫൈ പ്രവര്‍ത്തിപ്പിച്ചാല്‍ taxiconnect.ae എന്ന സൈറ്റ് ലഭിക്കും. അതില്‍ ക്ലിക്ക് ചെയ്താല്‍ ഡ്രൈവര്‍ക്കു മുന്നിലും യാത്രക്കാരന്റെ മൊബൈലിലും ഒരുപോലെ സ്‌ക്രീനില്‍ ദൂരവും സമയവും നിരക്കും അടക്കമുള്ള വിവരങ്ങള്‍ തെളിയും.


Next Story

Related Stories