കുവൈറ്റില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ക്ക് എന്‍ഒസി നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറും തീരുമാനിച്ചു. എഞ്ചിനീയറുടെ പേരില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിന് നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടര്ന്നാന് നടപടി.
പ്രാദേശിക പത്രമായ അല്‍ ഖബാസ് റിപ്പോര്‍ട്ട് അനുസരിച്ച്, മാനദണ്ഡങ്ങള്‍ പാലിക്കാത്ത സര്‍ട്ടിഫിക്കറ്റുകള്‍ സൊസൈറ്റി നിരസിച്ചതിനുശേഷവും ചില ഇന്ത്യക്കാര്‍ എഞ്ചിനീയര്‍ പദവി നേടിയിട്ടുണ്ടെന്ന് കുവൈറ്റ് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ വ്യാജ മുദ്രകള്‍ ഉപയോഗിക്കുന്ന സംഘങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയെന്നും റിപോര്‍ട്ട് പറയുന്നു.
നിബന്ധനകള്‍ പാലിക്കാത്തതിനാല്‍ 3,000 ഇന്ത്യക്കാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കാന്‍ കെഎസ്ഇ വിസമ്മതിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജരേഖ ചമച്ചതിന് ഏഴ് ഇന്ത്യക്കാരെ പബ്ലിക് പ്രോസിക്യൂഷന് കുവൈറ്റ് എഞ്ചിനീയറിംഗ് സൊസൈറ്റി കൈമാറിയിട്ടുണ്ട്.