Top

അനധികൃതമായി സ്വര്‍ണാഭരണങ്ങളുടെ വില്‍പന; രണ്ട് ലക്ഷം റിയാല്‍ പിഴ

അനധികൃതമായി സ്വര്‍ണാഭരണങ്ങളുടെ വില്‍പന; രണ്ട് ലക്ഷം റിയാല്‍ പിഴ

സൗദി അറേബ്യയില്‍ ലൈസന്‍സില്ലാതെ അനധികൃതമായി ഓണ്‍ലൈന്‍ വഴി സ്വര്‍ണാഭരണങ്ങള്‍ വില്‍പ്പന നടത്തിയാല്‍ രണ്ടു ലക്ഷം റിയാല്‍ പിഴ ചുമത്തും. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ജുവല്ലറികള്‍ക്കും പിഴ ഈടാക്കുമെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയം അറിയിച്ചു.

ഓണ്‍ലൈനായി സ്വര്‍ണ്ണാഭരണങ്ങളും അമൂല്യ ലോഹങ്ങളും രത്നക്കല്ലുകളും വില്‍പ്പന നടത്തുന്നവര്‍ക്ക് രണ്ടു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്നാണ് വാണിജ്യ നിക്ഷേപ മന്ത്രാലയത്തിന്റെ അറിയിപ്പ്. എന്നാല്‍ ലൈസന്‍സുള്ള ജുവല്ലറികളെ ഓണ്‍ലൈനായി സ്വര്‍ണ്ണാഭരണങ്ങള്‍ വിപണനം നടത്തുന്നതിന് അനുവദിക്കും. എന്നാല്‍ ഓണ്‍ലൈനായി വില്‍പ്പന നടത്തുന്ന ആഭരണങ്ങള്‍ തൂക്കം പരിശോധിച്ചു ഉറപ്പു വരുത്തുന്നതിന്, ഉപഭോക്താവിന് കൈമാറേണ്ടത് ജുവല്ലറിയില്‍ വെച്ചായിരിക്കണം എന്നും നിര്‍ദ്ദേശമുണ്ട്. വാണിജ്യ നിക്ഷേപ മന്ത്രാലയത്തിന്റെ ലൈസന്‍സില്ലാതെ ആഭരണ നിര്‍മ്മാണ-വില്‍പ്പന മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനും വിലക്കുണ്ട്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ജുവല്ലറികള്‍ക്ക് തൊണ്ണൂറായിരം റിയാല്‍ പിഴയും നടത്തിപ്പുകാര്‍ക്ക് ആറു മാസം വരെ തടവും ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.


Next Story

Related Stories