TopTop
Begin typing your search above and press return to search.

ഒമാനില്‍ കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും കാണാതായ മലയാളികളുടെ മൃതദേഹം കണ്ടെത്തി

ഒമാനില്‍ കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും കാണാതായ മലയാളികളുടെ മൃതദേഹം കണ്ടെത്തി

ഒമാനില്‍ കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും അകപ്പെട്ട് കാണാതായ മലയാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മസ്‌കറ്റില്‍ നിന്നും 275 കിലോമീറ്റര്‍ അകലെ ഇബ്രി പ്രവിശ്യയിലെ ഖുബാറില്‍ വെച്ച് വാഹനം ഒഴുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് കാണാതായ കണ്ണൂര്‍ സ്വദേശി വിജീഷ്, കൊല്ലം സ്വദേശി സുജിത് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മലവെള്ളപാച്ചില്‍ മുറിച്ചു കടക്കാന്‍ ശ്രമിക്കവെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കില്‍പെട്ടാണ് അപകടം ഉണ്ടായത്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കണ്ടുകിട്ടിയിരുന്നു.

ഇബ്രിയിലെ അറാഖില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്നവരാണ് ഇവര്‍. ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. ഒഴിക്കില്‍പ്പെട്ട വാഹനത്തില്‍ നിന്ന് ഇവര്‍ കൂട്ടുകാരനെ ഫോണില്‍ സഹായത്തിനായി ബന്ധപ്പെട്ടിരുന്നു. റോയല്‍ ഒമാന്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ ഇന്ന് രാവിലെ വിജീഷിന്റെ മൃതദേഹം കണ്ടെത്തി. ഉച്ചയോടെയാണ് സുജിതിന്റെ മൃതദേഹം കണ്ടെത്തിയത്. ഇവരെ കാണാതായ സ്ഥലത്ത് നിന്ന് കിലോമീറ്ററുകള്‍ അകലെയായിരുന്നു മൃതദേഹങ്ങള്‍. കൊല്ലം സ്വദേശി അനീഷിന്റെ വാഹനവും ഇവിടെ വെള്ളത്തില്‍ കുടുങ്ങിയിരുന്നു. വാഹനം ഒഴുകിപോയെങ്കിലും അനീഷ് രക്ഷപ്പെട്ടു.

അല്‍ റഹ്മ ന്യൂന മര്‍ദ്ദത്തിന്റെ ഫലമായി ഇന്നലെ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്.മത്സ്യബന്ധന തൊഴിലാളികളോട് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുവാനും വാഹനങ്ങള്‍ വാദികള്‍ മുറിച്ചു കടക്കുന്നത് സുരക്ഷാ നിര്‍ദേശം അനുസരിച്ചു ആയിരിക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഇന്നും വിവിധ ഇടങ്ങളില്‍ മഴക്ക് സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.


Next Story

Related Stories