TopTop
Begin typing your search above and press return to search.

യുഎഇയില്‍ ഇന്ന് മുതല്‍ താമസ വിസക്കാര്‍ക്ക് പ്രവേശന വിലക്ക്

യുഎഇയില്‍ ഇന്ന് മുതല്‍ താമസ വിസക്കാര്‍ക്ക് പ്രവേശന വിലക്ക്

താമസവിസക്കാര്‍ക്ക് യുഎഇ പ്രവേശന വിലക്കേര്‍പ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ വിലക്ക് നിലവില്‍ വരും. അവധിക്കായി നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഇന്നുമുതല്‍ യുഎഇ യില്‍ പ്രവേശിക്കാന്‍ കഴിയില്ല. നിലവില്‍ രണ്ടാഴ്ചത്തേക്കാണ് റെസിഡന്‍സ് വിസകാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പെടുത്തിയിരിക്കുന്നത് . എന്നാല്‍ കൊവിഡ് വൈറസ് പടരുന്ന തീവ്രത അനുസരിച്ചു വിലക്ക് കാലാവധി നീട്ടുമെന്നാണ് സൂചന. വിസിറ്റിങ് വിസ, ബിസിനസ് വിസ ഉള്‍പ്പെടെയുള്ള ഗണത്തില്‍പ്പെടുന്നവര്‍ക്ക് യുഎഇ കഴിഞ്ഞ ദിവസം മുതല്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ രാജ്യതെത്തുന്നവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു.

രാജ്യത്ത് പ്രവേശിക്കാന്‍ ചുരുങ്ങിയ സമയം മാത്രം അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവധിക്കും ബിസിനസ് ആവശ്യാര്‍ത്ഥവും യുഎഇയിക്കു പുറത്തുപോയ മലയാളികളടക്കമുള്ള പ്രവാസികളുടെ മടക്കം പ്രതിസന്ധിയിലായി. ഇതാദ്യമായാണ് താമസ വിസക്കാര്‍ക് യുഎഇ രാജ്യത്തെക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നത് . കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ എല്ലാവരുടെയും ആരോഗ്യത്തെയും സുരക്ഷയെയും മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനമെന്നും യുഎഇക്ക് പുറത്തുള്ളവര്‍ തീരുമാനത്തോട് സഹകരിക്കണമെന്ന് വിദേശകാര്യരാജ്യാന്തര സഹകരണ മന്ത്രാലയം അഭ്യര്‍ഥിച്ചു.


Next Story

Related Stories