TopTop

യുഎഇ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയവരില്‍ അധികവും മലയാളികള്‍

യുഎഇ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയവരില്‍ അധികവും മലയാളികള്‍

യുഎഇ. ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് മുങ്ങിയവരില്‍ പകുതിയിലേറെയും മലയാളികളെന്ന് റിപോര്‍ട്ട്. ഇതില്‍ മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളിലുള്ളവര്‍ അറുപതു ശതമാനത്തോളമുണ്ട്. ബാക്കി മറ്റുജില്ലക്കാരാണ്. യു.എ.ഇ.യിലെ 55 ബാങ്കുകളില്‍നിന്നായി 15,000 കോടിയിലേറെ രൂപ വായ്പയെടുത്ത് ഇന്ത്യക്കാര്‍ സ്ഥലംവിട്ടതായാണ് പ്രാഥമിക കണക്കുകള്‍. ദുബായിലെ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് മുങ്ങിയവരില്‍ 70 ശതമാനം തെക്കേ ഇന്ത്യക്കാരാണ്. ഇതില്‍ 55 ശതമാനം മലയാളികളാണ്.

ഭീമമായ തുക വായ്പയെടുത്ത് മുങ്ങിയതോടെ യു.എ.ഇ.യിലെ ബാങ്കുകള്‍ക്ക് വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇത്തരം കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് വന്‍തുക തിരിച്ചുപിടിക്കാനുള്ള ബാങ്കുകളുടെ ശ്രമങ്ങള്‍ക്ക് പുതിയ വിജ്ഞാപനത്തിലൂടെ ഇന്ത്യയിലും നിയമപരിരക്ഷ നല്‍കിയിരിക്കുന്നത്.

1999-ലെ ഇന്ത്യ-യു.എ.ഇ. ഉഭയകക്ഷി കരാറിന്റെ അനുബന്ധമായി ജനുവരി 17-ന് കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം വന്നതോടെ യു.എ.ഇ. കോടതി പുറപ്പെടുവിക്കുന്ന വിധികള്‍, ഇന്ത്യന്‍ കോടതികളിലൂടെ നടപ്പാക്കാനാവും. ഇതനുസരച്ച് വായ്പയെടുത്ത് മുങ്ങിയവരുടെ ഇന്ത്യയിലെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും അറസ്റ്റുചെയ്ത് ജയിലിലടയ്ക്കാനുമാവും. യു.എ.ഇ.യിലെ ഒട്ടേറെ ബാങ്കുകളുടെ കേസുകള്‍ ഇന്ത്യയില്‍ കൈകാര്യംചെയ്യുന്നത് മുംബൈ ആസ്ഥാനമായ ഇന്ത്യാ ലോ എല്‍.എല്‍.പി.യാണ്. ഇന്ത്യയിലെ വ്യക്തികള്‍ക്ക് നല്‍കിയ വായ്പ തിരിച്ചുപിടിക്കാന്‍ യു.എ.ഇ. ബാങ്കുകള്‍ മുമ്പ് ഇന്ത്യയിലെ സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍, 2018-ല്‍ കേരള ഹൈക്കോടതി വിദേശബാങ്കുകള്‍ക്ക് ഇന്ത്യയില്‍ റിക്കവറി നടത്താന്‍ അധികാരമില്ലെന്ന് വ്യക്തമാക്കിയിരുന്നു.


Next Story

Related Stories