Top

യുഎഇയില്‍ വാടസാപ്പ് കോളുകളുടെ വിലക്ക് പിന്‍വലിച്ചേക്കും; പ്രതീക്ഷയോടെ പ്രവാസികള്‍

യുഎഇയില്‍ വാടസാപ്പ് കോളുകളുടെ വിലക്ക് പിന്‍വലിച്ചേക്കും; പ്രതീക്ഷയോടെ പ്രവാസികള്‍

യുഎഇയില്‍ 'വാട്സാപ്പ്' ടെലിഫോണ്‍ കോളുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മാറ്റിയേക്കുമെന്ന് റിപോര്‍ട്ടുകള്‍. വിലക്ക് മാറിയാല്‍ ഏറെ ഗും ചെയ്യുന്നത് പ്രവാസികള്‍ക്ക് തന്നെയാണ്. നിലവില്‍ വിദേശികള്‍ക്ക് സ്വന്തം നാടുകളിലേക്ക് വിളിക്കാന്‍ 'ബോട്ടിം' ഉള്‍പ്പെടെയുള്ള 'വോയ്സാപ്പു'കളുണ്ട്. എന്നാല്‍ അംഗീകാരമുള്ള പല വോയ്സ് കോള്‍ ആപ്പുകളും പണംകൊടുത്ത് വാങ്ങുന്നവയാണ്. ചെറിയ മാസവരുമാനത്തില്‍ തൊഴിലെടുക്കുന്ന പലര്‍ക്കും ഇത് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു.

വീഡിയോ കോളുകള്‍വഴി സൗജന്യമായി 'വാട്സാപ്പി'ലൂടെ കുടുംബവുമായി സംവദിക്കാമെന്നതാണ് മറ്റൊരു സൗകര്യം. നിലവില്‍ മറ്റു രാജ്യങ്ങളില്‍ 'വാട്സാപ്പി'ന്റെ വോയ്സ് കോളുകളും വീഡിയോ ചാറ്റും ലഭ്യമാണ്. എന്നാല്‍ യുഎഇയില്‍ സന്ദേശങ്ങള്‍ അയയ്ക്കാന്‍ മാത്രമാണ് 'വാട്സാപ്പ്' ലഭിക്കുന്നത്. യുഎഇ. ടെലികോം നിയന്ത്രണ അതോറിറ്റി(ട്രാ)യാണ് ഇത്തരം സംവിധാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതുസംബന്ധിച്ച് 'വാട്സാപ്പ്' അധികൃതരുമായി അതോറിറ്റി ചര്‍ച്ച പൂര്‍ത്തിയാക്കി. വാട്സാപ്പുമായുള്ള സഹകരണം വര്‍ധിച്ചതായും വോയ്സ് കോളുകള്‍ക്കുള്ള വിലക്ക് ഉടന്‍ പിന്‍വലിച്ചേക്കുമെന്നും യു.എ.ഇ. ദേശീയ ഇലക്ട്രോണിക് സെക്യൂരിറ്റി അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ കുവൈത്ത് പറഞ്ഞു. വിവിധ വശങ്ങളില്‍ 'വാട്സാപ്പു'മായി മികച്ച ധാരണയിലാണ് ഇപ്പോള്‍. പല പദ്ധതികളിലും യോജിച്ച് മുന്നോട്ടുപോകാനാണ് ധാരണയെന്ന് 'ട്രാ' അധികൃതര്‍ വ്യക്തമാക്കുന്നു. യു.എ.ഇ.യില്‍ വാട്സാപ്പ് കോളുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ലൈസന്‍സുള്ള പ്രാദേശികമായി അംഗീകരിക്കപ്പെട്ട മറ്റ് വോയ്സ് കോളുകള്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ട്.


Next Story

Related Stories