TopTop
Begin typing your search above and press return to search.

യുഎഇയില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ ഈ മാസം അവസാനത്തോടെ രാജ്യം വിടണം

യുഎഇയില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ ഈ മാസം അവസാനത്തോടെ രാജ്യം വിടണം

യുഎഇയില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടാന്‍ അനുവദിച്ച സമയപരിധി ഈ മാസം 31നു അവസാനിക്കും. നിയമങ്ങള്‍ ലംഘിച്ച് താമസിക്കുന്നവര്‍ ആനുകൂല്യം പ്രയോജനപ്പെടുത്തി നിശ്ചിത തീയതിക്കകം രാജ്യം വിടണമെന്ന് ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് (ഐസിഎ) അറിയിച്ചു.

നിയമലംഘകരെ കണ്ടെത്താന്‍ ഏപ്രില്‍ ഒന്നു മുതല്‍ പരിശോധന ശക്തമാക്കും. പിടിക്കപ്പെടുന്നവര്‍ക്ക് താമസകുടിയേറ്റ നിയമം ലംഘിച്ചതിനുള്ള പിഴ ഉള്‍പ്പെടെ ശക്തമായ നടപടിയെടുക്കുംകോവിഡിനെ തുടര്‍ന്നുള്ള യാത്രാ വിലക്കു മൂലം യുഎഇയില്‍ കുടുങ്ങിയവര്‍ക്ക് രാജ്യം വിടാനുള്ള സാവകാശം പല തവണകളായി ഒരു വര്‍ഷത്തിലേറെ അധികൃതര്‍ നീട്ടി നല്‍കിയിരുന്നു.

വീസ കാലാവധി കഴിഞ്ഞ് അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ വിമാനത്താവളം വഴി പോകുന്നവര്‍ വിമാന ടിക്കറ്റും പാസ്‌പോര്‍ട്ടുമായി 6 മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ എത്തി യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കണം. ദുബായ്, അല്‍മക്തൂം രാജ്യാന്തര വിമാനത്താവളം വഴി പോകുന്നവര്‍ വിമാനത്താവളത്തിലെ ദുബായ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി സെന്ററില്‍ യാത്രയ്ക്കു 48 മണിക്കൂര്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്ത് നടപടികള്‍ പൂര്‍ത്തിയാക്കണം.


Next Story

Related Stories