TopTop
Begin typing your search above and press return to search.

ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി

ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് യുഎഇ വീണ്ടും നീട്ടി. ജൂണ്‍ 30 വരെ ഇന്ത്യയില്‍നിന്ന് വിമാനം ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കും യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ട്രാവല്‍ ഏജന്‍സികള്‍ക്ക് കൈമാറി.

ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏപ്രില്‍ 25 മുതലാണ് ഇവിടെ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ കോവിഡ് നിരക്ക് കുറയുന്നതിനാല്‍ ജൂണ്‍ 14ഓടെ യാത്രാ വിലക്ക് പിന്‍വലിക്കുമെന്നായിരുന്നു പ്രവാസികളുടെ പ്രതീക്ഷ. എന്നാല്‍ ഇന്ത്യയില്‍ കോവിഡ് കേസുകള്‍ നിയന്ത്രണ വിധേയമല്ലാത്ത സാഹചര്യത്തിലാണ് വിലക്ക് തുടരുന്നതെന്ന് എമിറേറ്റ്സ് അറിയിച്ചു. കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും യാത്രയ്ക്ക് അനുമതി നല്‍കാവുന്ന രീതിയിലേക്ക് എത്തിയിട്ടില്ലെന്നാണ് യുഎഇ സിവില്‍ ഏവിയേഷന്റെയും ദുരന്തനിവാരണ സമിതിയുടെയും വിലയിരുത്തല്‍.


Next Story

Related Stories