TopTop
Begin typing your search above and press return to search.

വന്ദേഭാരത് ദൗത്യം; കേരളത്തിലേക്ക് ഇന്ന് കൂടുതല്‍ വിമാനങ്ങള്‍ എത്തും

വന്ദേഭാരത് ദൗത്യം; കേരളത്തിലേക്ക് ഇന്ന് കൂടുതല്‍ വിമാനങ്ങള്‍ എത്തും

ഗള്‍ഫില്‍ നിന്ന് ആയിരത്തറുനൂറിലേറെ പ്രവാസികള്‍ കേരളത്തില്‍ എത്തുന്നു. വന്ദേഭാരത് ദൗത്യത്തില്‍ കേരളത്തിലേക്ക് ഒമ്പതു വിമാനങ്ങളാണ് എത്തുന്നത്. അഞ്ച് വിമാനം യു.എ.ഇ.യില്‍നിന്നാണ്. ഇവയില്‍ എണ്ണൂറിലേറെപ്പേര്‍ കേരളത്തിലെത്തും. ദുബായില്‍നിന്ന് കേരളത്തിലെ എല്ലാ റൂട്ടുകളിലേക്കും വ്യാഴാഴ്ച സര്‍വീസുണ്ട്. അബുദാബിയില്‍നിന്ന് കൊച്ചിയിലേക്കും സര്‍വീസുണ്ടാകും.

ദുബായ്-കൊച്ചി ഐ.എക്‌സ്. 1434 പ്രാദേശികസമയം രാവിലെ 11.50-ന് പുറപ്പെടും. ഉച്ചയ്ക്ക് 12.50-ന് ദുബായ്-കണ്ണൂര്‍ ഐ.എക്‌സ്. 1746, 3.20-ന് ദുബായ്-കോഴിക്കോട് ഐ.എക്‌സ്. 1344, വൈകീട്ട് 5.20-ന് ദുബായ്-തിരുവനന്തപുരം ഐ.എക്‌സ്. 1540, ഉച്ചയ്ക്ക് 1.50-ന് അബുദാബി-കൊച്ചി ഐ.എക്‌സ്. 1452 വിമാനവും യാത്രതിരിക്കും.

കുവൈത്ത്, മസ്‌കറ്റ്, ബഹ്റൈന്‍, സലാല എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്ക് വിമാനസര്‍വീസുണ്ട്. കുവൈത്ത്-തിരുവനന്തപുരം ഐ.എക്‌സ്. 1596 പ്രാദേശികസമയം രാവിലെ 11.20-നും മസ്‌കറ്റ്-കോഴിക്കോട് ഐ.എക്‌സ്. 1350 രണ്ടുമണിക്കും ബഹ്റൈന്‍-കൊച്ചി ഐ.എക്‌സ്. 1474 ഉച്ചയ്ക്ക് 2.10-നും സലാല-കണ്ണൂര്‍ ഐ.എക്‌സ്. 1342 ഉച്ചകഴിഞ്ഞ് 3.10-നും തിരിക്കും. ദുബായ്-ഹൈദരാബാദ്-മുംബൈ റൂട്ടിലും വ്യാഴാഴ്ച സര്‍വീസുണ്ട്. എയര്‍ഇന്ത്യ എക്‌സ്പ്രസ് ഐ.എക്‌സ്. 1248 ഉച്ചയ്ക്ക് 1.50-ന് ദുബായില്‍നിന്ന് ഹൈദരാബാദിലേക്ക് തിരിക്കും.


Next Story

Related Stories