TopTop
Begin typing your search above and press return to search.

ആരോഗ്യ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് യുഎഇ

ആരോഗ്യ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് യുഎഇ

യുഎഇയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് അധികൃതര്‍. കൊവിഡ് 19 ന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്ന് നയിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ആദരവായാണ് അവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം യുഎഇ വാഗ്ദാനം ചെയ്തത്.

700 കുട്ടികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. യുഎഇയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 12-ാം ക്ലാസ്സ് പൂര്‍ത്തിയാകും വരെ ഇവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കൊറോണ പ്രതിരോധത്തിനായി ത്യാഗസന്നദ്ധരായി നിലകൊള്ളുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചാണ് യുഎഇയുടെ നടപടി.


Next Story

Related Stories