യുഎഇയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ദുബായ് ഇന്ത്യന്‍ സ്കൂളിലെ പതിനാറു വയസ്സുകാരിക്കാണ് രോഗബാധ കണ്ടെത്തിയത്. ദുബായ് ഹെല്‍ത്ത് അതോറിറ്റിയാണ് രോഗബാധ സ്ഥിരീകരിച്ചത്. വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ അടുത്തിടെ ഇറ്റലിയിലേക്ക് യാത്ര ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിദ്യാര്‍ഥിനിയെയും മാതാപിതാക്കളെയും ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാതാപിതാക്കള്‍ക്കു പുറമെ, കുട്ടിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന മറ്റു വിദ്യാര്‍ഥികളെയും അധ്യാപകരെയും നിരീക്ഷണത്തില്‍ കൊണ്ടുവരുമെന്നും ദുബൈ ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. നേരത്തെ വ്യാഴം മുതല്‍ ദുബായ് ഇന്ത്യന്‍ സ്കൂള്‍ ഗ്രൂപ്പിന് കീഴിലുള്ള സ്കൂളുകള്‍ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി(കെഎച് ഡിഎ)യുടെ നിര്‍ദേശപ്രകാരമാണിത്. യുഎഇയില്‍ ഇതുവരെ കോവിഡ്19 ബാധിച്ചവരുടെ എണ്ണം 28 ആണ്. കുവൈറ്റിലാണ് ഏറ്റവും കൂടുതല്‍ 56. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ ബഹ്റൈന്‍: 52, ഒമാന്‍: 15, ഖത്തര്‍: 8, സൗദി: 1 എന്നിങ്ങനെയാണ് കൊറോണ ബാധിതരുടെ കണക്കുകള്‍.