ഗവേഷണത്തിലൂടെ കൃത്രിമ മഴ പെയ്യിക്കുന്ന പദ്ധതിക്കള്‍ക്ക് മികച്ച സംഭാവനങ്ങള്‍ നല്കുന്ന ശാസ്ത്രജ്ഞര്‍ക്ക് 55 ലക്ഷം ദിര്‍ഹം സഹായം വാഗ്ദാനം ചെയ്ത് യുഎഇ. ഈ ഗ്രാന്റ് മൂന്ന് വര്‍ഷത്തിനുള്ളിലാണ് വിതരണം ചെയ്യുന്നത്. മഴ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഗവേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്കും സങ്കീര്‍ണ്ണതയിലേക്കും നയിക്കുന്നതിനുള്ള സുപ്രധാന നടപടിയാണിതെന്ന് പുതിയ സംരംഭത്തെക്കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ട് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ ഡയറക്ടറും ലോക കാലാവസ്ഥ ഓര്‍ഗനൈസേഷന്റെ റീജിയണല്‍ അസോസിയേഷന് II (ഏഷ്യ) പ്രസിഡന്റുമായ ഡോ. അബ്ദുള്ള അല്‍ മാന്‍ഡസ് പറഞ്ഞു.
നിലവിലുള്ള പദ്ധതികള്‍ കൂടുതല്‍ എളുപ്പമാക്കാനുള്ള ഗവേഷണങ്ങളാണ് പ്രോത്സാഹിപ്പിക്കുന്നത്. മഴമേഘങ്ങള്‍ സൃഷ്ടിക്കാനുള്ള പുതിയ രാസമിശ്രിതങ്ങള്‍, മേഘ ശലകങ്ങള്‍ കണ്ടെത്താനുള്ള നൂതന സെന്‍സറുകള്‍, അന്തരീക്ഷ പഠനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഗവേഷണം മുന്നോട്ട് പോകുന്നത്. യുഎഇ പദ്ധതികളുമായി ഇന്ത്യയും സഹകരിക്കുന്നുണ്ട്. ചിതറിക്കിടക്കുന്ന മേഘങ്ങളെ ഒരിടത്തു കേന്ദ്രീകരിക്കുന്നതാണ് ആദ്യഘട്ടം. ഈ മേഘപാളികളില്‍ രാസവസ്തുക്കള്‍ വിതറുന്നു.സില്‍വര്‍ അയഡൈഡ്, പൊട്ടാസ്യം അയഡൈഡ്, ഖര കാര്‍ബണ്‍ ഡയോക്സൈഡ്, ദ്രവീകൃത പ്രൊപെയ്ന്‍ തുടങ്ങിയവയാണ് ഇതിന് ഉപയോഗിക്കുന്നത്.