TopTop
Begin typing your search above and press return to search.

വിമാന ടിക്കറ്റ് നിരക്ക് വര്‍ധന പിന്‍വലിക്കണം; ഇല്ലെങ്കില്‍ നിയമ നടപടിയെന്ന് പ്രവാസികള്‍

വിമാന ടിക്കറ്റ് നിരക്ക് വര്‍ധന പിന്‍വലിക്കണം; ഇല്ലെങ്കില്‍ നിയമ നടപടിയെന്ന് പ്രവാസികള്‍

വിമാന ടിക്കറ്റ് നിരക്ക് വര്‍ധന പിന്‍വലിക്കണമെന്ന് യുഎഇയിലെ പ്രവാസികള്‍. എയര്‍ സെക്യൂരിറ്റി ഫീസ് (എഎസ്എഫ്) ഇനത്തിലാണ് വര്‍ധനയുണ്ടായിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ നിരക്ക് വര്‍ധന യാത്രക്കാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കും. നടപടി പിന്‍വലിച്ചില്ലെങ്കില്‍ നിയമപരമായി നേരിടുമെന്നും പ്രവാസി സംഘടനകള്‍ വ്യക്തമാക്കി.

ആഭ്യന്തര യാത്രക്കാര്‍ക്ക് 40 രൂപയും അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 114.38 രൂപയുമായാണ് ഫീസ് വര്‍ധിപ്പിച്ചത്. ഇതോടെ, ആഭ്യന്തര യാത്രക്കാര്‍ 200 രൂപയും അന്താരാഷ്ട്ര യാത്രക്കാര്‍ 12 യുഎസ് ഡോളര്‍ അല്ലെങ്കില്‍ തുല്യമായ ഇന്ത്യന്‍ രൂപയും എഎസ്എഫ് ആയി നല്‍കേണ്ടി വരും. വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ പുതിയ തീരുമാന പ്രകാരം, നാലംഗ കുടുംബം നാട്ടില്‍ പോയി തിരിച്ചുവരുന്നതിന് ആയിരം രൂപയോളം അധികം നല്‍കേണ്ടിവരും. പ്രവാസികള്‍ നാടിന്റെ നട്ടെല്ലാണെന്നും അവരുടെ കണ്ണീരൊപ്പാന്‍ മുന്നിലുണ്ടാകുമെന്നും പറയുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ദ്രോഹിക്കാവുന്ന അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയാണെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി ജോണ്‍സണ്‍ പ്രതികകരിച്ചു.

എഎസ്എഫ് നിരക്ക് ഉയര്‍ത്തിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിസിഎയ്ക്കും കേന്ദ്ര സര്‍ക്കാരിനും നിവേദനം നല്‍കുമെന്ന് യുഎഇ കെഎംസിസി നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് പുത്തൂര്‍ റഹ്‌മാന്‍ അറിയിച്ചു. നടപടി പിന്‍വലിച്ചില്ലെങ്കില്‍ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. വിമാന ടിക്കറ്റ് നിരക്ക് വര്‍ധന താങ്ങാനാവാതെ നിരവധി കുടുംബങ്ങള്‍ വര്‍ഷങ്ങളോളം നാട്ടിലേക്കു പോകാതെ കഴിയുകയാണ്. യാത്രാ നിരക്ക് കുറയ്ക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും വിവിധ കാരണം പറഞ്ഞ് നിരക്ക് കൂട്ടുന്നത് പ്രവാസികളോടുള്ള വഞ്ചനയാണെന്നും ഇതിനെതിരായ നിയമ നടപടിയില്‍ വിവിധ രാജ്യങ്ങളിലുള്ള പ്രവാസി ഇന്ത്യക്കാര്‍ ഒന്നിക്കണമെന്ന് പ്രവാസി ലീഗല്‍ സെല്‍ യുഎഇ കോ ഓര്‍ഡിനേറ്ററും പ്രതികരിച്ചു.


Next Story

Related Stories