TopTop
Begin typing your search above and press return to search.

യുഎഇയില്‍ വിസ പിഴയിളവ് ഓഗസ്റ്റ് പതിനെട്ടിനു മുമ്പ് മടങ്ങുന്നവര്‍ക്ക്

യുഎഇയില്‍ വിസ പിഴയിളവ് ഓഗസ്റ്റ് പതിനെട്ടിനു മുമ്പ് മടങ്ങുന്നവര്‍ക്ക്

യുഎയില്‍ ഓഗസ്റ്റ് 18 നകം രാജ്യം വിടുന്നവര്‍ക്ക് മാത്രമാണ് വിസാ പിഴയിളവ് ബാധകമെന്ന് വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും, താമസ കുടിയേറ്റ വകുപ്പും അറിയിച്ചു. താമസ വിസയുടെ കാലാവധി കഴിഞ്ഞവര്‍ക്കും പിഴയൊടുക്കാതെ രാജ്യം വിടാം. മാര്‍ച്ച് 1 ന് മുമ്പുള്ള വിസാ സംബന്ധമായ എല്ലാ പിഴകളും റദ്ദാക്കികൊണ്ട് കഴിഞ്ഞയാഴ്ചയാണ് ഉത്തരവ് പുറത്തു വന്നത്. മെയ് 18 മുതല്‍ 3 മാസത്തിനകം രാജ്യംവിടുന്നവരാണ് ആനുകൂല്യത്തിന് അര്‍ഹര്‍. അല്ലാത്തവര്‍ നിയമ നടപടി നേരിടേണ്ടിവരും.

മാര്‍ച്ച് ഒന്നിന് മുമ്പ് താമസ വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവര്‍ പുതിയ വിസയിലേക്ക് മാറി യുഎഇയില്‍ തുടരുന്നത് നിയമപരമാക്കിയാലും നിലവിലെ പിഴ അടയ്‌ക്കേണ്ടിവരും. രാജ്യം വിടുന്നവര്‍ക്ക് മാത്രമാണ് പിഴ ഇളവ് ബാധകം. മാര്‍ച്ച് 1 ന് ശേഷം വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് ഈ വര്‍ഷം അവസാനം വരെ വിസാകാലാവധി നീട്ടി നല്‍കിയിട്ടുണ്ട്.അനധികൃത കുടിയേറ്റക്കാര്‍, സ്‌പോണ്‍സറുടെ കീഴില്‍ നിന്ന് ഒളിച്ചോടിപ്പോയവര്‍, എംപ്ലോയ്‌മെന്റ് കോണ്‍ട്രാക്റ്റ്, ലേബര്‍ കാര്‍ഡ് നിയമങ്ങള്‍ ലംഘിച്ചവര്‍, സന്ദര്‍ശക വിസയിലും മറ്റും എത്തി കാലാവധി കഴിഞ്ഞും തുടരുന്നവര്‍ ഇവര്‍ക്കൊക്കെ പിഴയൊടുക്കാതെ രാജ്യം വിടാം. ഇവര്‍ക്ക് യുഎഇയിലേക്ക് തിരിച്ചു വരുന്നതിനോ, പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിനോ നിയമ തടസ്സമില്ല.


Next Story

Related Stories