Top

യുഎഇയില്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയി മരുഭൂമിയില്‍ ഉപേക്ഷിച്ചു

യുഎഇയില്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയി മരുഭൂമിയില്‍ ഉപേക്ഷിച്ചു

യുഎഇയില്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം മരുഭൂമിയില്‍ ഉപേക്ഷിച്ചു. ഏഷ്യന്‍ വംശജരായ രണ്ട് യുവാക്കളെയാണ് തട്ടിക്കൊണ്ടുപോയി ക്രിക്കറ്റ് ബാറ്റുകൊണ്ട് പരിക്കേല്‍പിച്ച ശേഷം അല്‍ സജ്ജ വ്യവസായ മേഖലയ്ക്ക് സമീപം മരുഭൂമിയില്‍ ഇറക്കി വിട്ടത്. ഗുരുതരമായ പരിക്കേറ്റ ഇരുവരും അല്‍ ഖാസിമി ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച പുലര്‍ച്ചെ പോലീസിന് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് 25 വയസ്സുള്ള രണ്ടുപേരെ മരുഭൂമിയില്‍നിന്ന് കണ്ടെത്തിയത്. ഇരുവരും അബോധാവസ്ഥയിലായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ സജ്ജ വ്യവസായ മേഖലയില്‍വെച്ച് അപരിചിതമായൊരു വാഹനത്തിലേക്ക് യുവാക്കളെ ബലം പ്രയോഗിച്ച് തള്ളിക്കയറ്റുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വാഹനത്തിനകത്തുവെച്ച് യുവാക്കളെ ക്രിക്കറ്റ് ബാറ്റുകൊണ്ട് ആക്രമിച്ചു. ശേഷം മൊബൈല്‍ ഫോണും പണവും വിലപിടിപ്പുള്ള സാധനങ്ങളും കവര്‍ന്നശേഷം മരുഭൂമിയിലേക്ക് തള്ളിയിടുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കി.യുവാക്കളുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ആന്തരികരക്തസ്രാവമുണ്ടായതായി അല്‍ കാസിമി ആശുപത്രിയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.


Next Story

Related Stories