TopTop
Begin typing your search above and press return to search.

വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് പര്‍വേസ് മുഷറഫ് മരിച്ചാല്‍ മൃതദേഹം മൂന്ന് തവണ തൂക്കിലേറ്റണമെന്ന് ജഡ്ജി

വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് പര്‍വേസ് മുഷറഫ് മരിച്ചാല്‍ മൃതദേഹം മൂന്ന് തവണ തൂക്കിലേറ്റണമെന്ന് ജഡ്ജി

വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് പര്‍വേസ് മുഷറഫ് മരിച്ചാല്‍ മൃതദേഹം ഇസ്ലാമബാദിലെ സെന്‍ട്രല്‍ സ്‌ക്വയറില്‍ കൊണ്ടുവന്ന് മൂന്ന് തവണ തൂക്കിലേറ്റണമെന്ന ജഡ്ജിയുടെ പരാമര്‍ശം വിവാദമാകുന്നു. രാജ്യദ്രോഹ കേസില്‍ മുഷറഫിന് വധശിക്ഷ വിധിച്ചത് ഇസ്ലാമബാദിലെ പ്രത്യേക കോടതിയാണ്. പെഷവാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാര്‍ അഹമ്മദ് സേത്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ചാണ് ശിക്ഷ വിധിച്ചത്. 167 പേജുള്ള വിധിന്യായത്തില്‍ കുറ്റവാളിയെ മരണം വരെ കഴുത്തില്‍ തൂക്കണം എന്നാണ് വിധിച്ചിരിക്കുന്നത്.

വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് മുഷറഫ് മരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ മൃതദേഹം ഇസ്ലാമബാദിലെ സെന്‍ട്രല്‍ സ്‌ക്വയറില്‍ കൊണ്ടുവന്ന് മൂന്ന് തവണ തൂക്കിലേറ്റണമെന്ന് സേത്ത് പറഞ്ഞു. ഈ പരാമര്‍ശം വലിയ വിവാദമായിരിക്കുകയാണ്. ഈ ഭ്രാന്തന്‍ ജഡ്ജിയെ പുറത്താക്കണം എന്നാണ് പാകിസ്താന്‍ ഗവണ്‍മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.z


Next Story

Related Stories