TopTop
Begin typing your search above and press return to search.

സ്വയം നിയന്ത്രിത കപ്പലുകള്‍, അന്തര്‍വാഹിനികളെ കണ്ടെത്താന്‍ ഡ്രോണുകള്‍...; അമേരിക്കയ്ക്ക് ചൈനീസ് പേടി; നാവികശക്തി വര്‍ധിപ്പിക്കുന്നു

സ്വയം നിയന്ത്രിത കപ്പലുകള്‍, അന്തര്‍വാഹിനികളെ കണ്ടെത്താന്‍ ഡ്രോണുകള്‍...; അമേരിക്കയ്ക്ക് ചൈനീസ് പേടി; നാവികശക്തി വര്‍ധിപ്പിക്കുന്നു

നാവികസേനയുടെ ശക്തി വര്‍ദ്ധിപ്പിച്ച് അമേരിക്ക. വര്‍ദ്ധിച്ചു വരുന്ന ചൈനീസ് നാവിക ശക്തിയെ പ്രതിരോധിക്കുന്നതിനാണ് പുതിയ നീക്കം. ചൈനയിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന വെല്ലുവിളിയെ നേരിടാൻ കൂടുതല്‍ യുദ്ധകപ്പലുകള്‍, അന്തർവാഹിനികൾ, വിമാനങ്ങൾ എന്നിവ ഉപയോഗിച്ച് യുഎസ് നേവി വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളില്‍ നടക്കുകയാണ് എന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ വ്യക്തമാക്കിയത്.

ഇപ്പോള്‍ അമേരിക്കന്‍ നാവിക സേനയുടെ കൈവശമുള്ള 293 യുദ്ധകപ്പലുകള്‍ നവീകരണത്തിന് ശേഷം 355 യുദ്ധ കപ്പലുകളായി ഉയര്‍ത്തും. പതിനായിരം കോടി ഡോളര്‍ ചിലവഴിച്ചു കൊണ്ടാണ് 2045-നുള്ളില്‍ അമേരിക്ക ഈ വന്‍ പദ്ധതിക്ക് തയ്യാറെടുക്കുന്നത്. അമേരിക്ക ഭീഷണിയായി കാണുന്ന ചൈനീസ് നാവിക ശക്തിയെ പ്രതിരോധിക്കുക എന്നുള്ളതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. നാവിക സേനയിലേക്ക് പുതുതായി ഉള്‍പ്പെടുത്തുന്ന യുദ്ധകപ്പലുകള്‍ കൂടുതല്‍ പ്രഹര ശേഷിയുള്ളതായിരിക്കും. ആകാശത്തു നിന്നും സമുദ്രോപരിതലത്തില്‍ നിന്നും, സമുദ്രത്തിനടിയില്‍ നിന്നും ഒരേപോലെ ആയുധങ്ങള്‍ വിക്ഷേപിക്കാന്‍ കഴിവുള്ളവയാണ് പുതുതായി ഉപയോഗത്തില്‍ വരുത്താന്‍ പോകുന്ന കപ്പലുകള്‍. കൂടുതല്‍ സര്‍ഫേസ് - സബ് സര്‍ഫേസ് കപ്പലുകള്‍, അന്തര്‍വഹിനികള്‍, യുദ്ധവിമാനങ്ങള്‍ എന്നിവയും ഇതില്‍ പെടുന്നു. ഇതില്‍ ഒന്നാണ് പുതുതായി പരിചയ പെടുത്തുന്ന മിസൈല്‍ ഫ്രിഗേറ്റുകള്‍. മാരകമായ പ്രഹര ശേഷിയും അതിജീവന ശക്തിയും കൂടുതല്‍ വിപുലമായ യുദ്ധ സജ്ജീകരണങ്ങള്‍ നടത്തുന്നതിനുള്ള കഴിവുമാണ് ഇവയുടെ പ്രത്യേകതകളില്‍ പെടുന്നത്. കടലിനടിയില്‍ ഒളിച്ചിരിക്കുന്ന അന്തര്‍വാഹിനികളെ തിരഞ്ഞു കണ്ടുപിടിക്കുന്ന ഡ്രോണുകളും പുതിയ യുദ്ധോപകരണങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. "ഞങ്ങള്‍ വികസിപ്പിക്കുന്ന യുദ്ധകപ്പലുകള്‍ സ്വന്തമായി യുദ്ധത്തില്‍ ഏര്‍പ്പെടുന്നതിന് കഴിവുകളുള്ളവയായിരിക്കും. വരുംകാലങ്ങളില്‍ സംഭവിക്കാന്‍ പോകുന്ന നാവിക യുദ്ധങ്ങളില്‍ ഒരു വമ്പിച്ച മാറ്റമാണ് ഇതിലൂടെ സംഭവിക്കാന്‍ പോകുന്നത്", മാർക്ക് എസ്പർ പറഞ്ഞു.

അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇന്‍ഡോ - പസിഫിക്ക് പ്രദേശത്തുള്ള ചൈനയുടെ സാന്നിധ്യം ഒരു വലിയ സുരക്ഷാ ഭീഷണിയാണ്. "ഈ പ്രദേശം ആഗോള വ്യാപരത്തിന്‍റെ കേന്ദ്രം മാത്രമല്ല, ചൈന പോലെയൊരു രാജ്യവുമായുള്ള ശക്തി മത്സരത്തിനുള്ള പ്രദേശം കൂടിയാണ്" എസ്പർ കൂട്ടിച്ചേര്‍ത്തു. ഈ മാസം ആദ്യം പുറത്തിറങ്ങിയ പെന്‍റഗണ്‍ റിപ്പോര്‍ട്ടില്‍ ബീജിംഗിന്‍റെ നാവിക സേനയാണ് ലോകത്തില്‍ ഏറ്റവും ശക്തമായത് എന്ന് പരാമര്‍ശിച്ചിരുന്നു. ചൈനയ്ക്ക് സ്വന്തമായി 350 യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും ഉണ്ടെന്നാണ് പെന്‍റഗണിന്‍റെ കണ്ടെത്തല്‍. എങ്കിലും അമേരിക്കയുടെ നാവിക ശക്തിക്ക് പിന്നിലാണ് ചൈന എന്നാണ് എസ്പർ അവകാശപ്പെടുന്നത്. "ഞങ്ങള്‍ പുതുതായി കപ്പലുകള്‍ ഒന്നും തന്നെ നിര്‍മിച്ചില്ലെങ്കില്‍ കൂടി ചൈനയ്ക്ക് അമേരിക്കയുടെ നാവിക ശക്തിയെ പിന്നിലാക്കാന്‍ കഴിയില്ല" എന്നും അദ്ദേഹം അവകാശപ്പെടുന്നു. 355 യുദ്ധകപ്പലുകള്‍ എന്നുള്ള ലക്ഷ്യത്തിലേക്ക് എത്തണമെങ്കില്‍ പെന്‍റഗണിന്‍റെ മൊത്തം ബഡ്ജറ്റിന്‍റെ നല്ലൊരു വിഹിതം ചിലവിടുകയും, കപ്പൽശാലകൾ നവീകരിക്കുന്നതിനായുള്ള പദ്ധതികള്‍ ആരംഭിക്കുകയും വേണമെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Next Story

Related Stories