TopTop
Begin typing your search above and press return to search.

ഇന്നലെ 59, ഇന്ന് 269 - ഓസ്ട്രേലിയയിൽ കൊറോണ കേസുകളിൽ ഒരു ദിവസത്തെ ഏറ്റവും വലിയ വർദ്ധന

ഇന്നലെ 59, ഇന്ന് 269 - ഓസ്ട്രേലിയയിൽ കൊറോണ കേസുകളിൽ ഒരു ദിവസത്തെ ഏറ്റവും വലിയ വർദ്ധന

കൊറോണ വൈറസ് രോഗികളുടെ എണ്ണത്തില്‍ ഒറ്റ ദിവസം കൊണ്ട് ഓസ്‌ട്രേലിയയിൽ ഏറ്റവും വലിയ വർധനയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 110-ൽ നിന്ന്‍ 568 ആയി ഉയർന്നു. പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ബുധനാഴ്ച രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ രാജ്യത്ത് സ്ഥിരീകരിച്ചത് 454 കേസുകൾ മാത്രമാണ്. അതിനു ശേഷമാണ് ഒറ്റയടിക്ക് 24 ശതമാനം ഉയര്‍ന്നത്. ആറു പേരാണ് ഇതുവരെ മരണപ്പെട്ടത്. ന്യൂ സൗത്ത് വെയിൽസിനെയാണ് രോഗം ഏറ്റവും കൂടുതല്‍ ബാധിച്ചത്. അവിടെ വൈറസ് ബാധിതരുടെ എണ്ണം ഇന്നലെവരെ 59 ആയരുന്നു. അതാണ്‌ ഇന്ന് 269 ആയി ഉയർന്നത്.

വൈറസിന്റെ ഉറവിടം കണ്ടെത്താനാകാത്ത COVID-19 കേസുകളുടെ എണ്ണവും ന്യൂ സൗത്ത് വെയിൽസില്‍ വർദ്ധിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. വിക്ടോറിയയിൽ 121, ക്വീൻസ്‌ലാന്റിൽ 94, സൗത്ത് ഓസ്‌ട്രേലിയയിൽ 37, പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ 35, ടാസ്മാനിയയിൽ 10, എസിടിയിൽ മൂന്ന്, വടക്കൻ പ്രദേശത്ത് ഒന്ന് എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ കണക്ക്. ചൈനയില്‍ ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ്‌ ഹുബെ പ്രവിശ്യ പൂർണ്ണമായും അടച്ചുപൂട്ടിയത്. ഹുബെയുടെ തലസ്ഥാനമാണ്‌ വൈറസിന്‍റെ പ്രഭവ കേന്ദ്രമായ വുഹാന്‍. 60 ദശലക്ഷം ചൈനീസ് പൗരന്മാരെയാണ് പ്രധിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടുകളില്‍തന്നെ താമസിപ്പിച്ചത്.

അതേസമയം, ലോകത്താകമാനം വൈറസ് ബാധിതരുടെ എണ്ണം 210,843 ആയി. രോഗികളുടെ എണ്ണത്തില്‍ യൂറോപ്പ് ചൈനയെ മറികടന്നു. വുഹാനില്‍ നിന്നും കഴിഞ്ഞ ദിവസം ഒരൊറ്റ കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഇറ്റലിയിൽ മാത്രം ബുധനാഴ്ച ഒരു ദിവസം കൊണ്ട് 475 പേരില്‍ രോഗം സ്ഥിരീകരിച്ചു.


Next Story

Related Stories