TopTop
Begin typing your search above and press return to search.

'ഒരു ടേം മാത്രം പ്രസിഡണ്ടായിരുന്ന ആളെന്ന വിശേഷണം ട്രംപിന് നമ്മള്‍ നല്‍കണം': ബൈഡനെ പിന്താങ്ങി ബേണി സാന്‍ഡേഴ്സ്

ഒരു ടേം മാത്രം പ്രസിഡണ്ടായിരുന്ന ആളെന്ന വിശേഷണം ട്രംപിന് നമ്മള്‍ നല്‍കണം: ബൈഡനെ പിന്താങ്ങി ബേണി സാന്‍ഡേഴ്സ്

മത്സരരംഗത്തുനിന്നും പിന്മാറിയതിനു ശേഷം തന്റെ മുൻ എതിരാളിയായ ജോ ബൈഡന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്താങ്ങി സെനറ്റര്‍ ബേണി സാന്‍ഡേഴ്സ്. ഡമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറുന്നതായുള്ള സാന്‍ഡേഴ്സിന്റെ അപ്രതീക്ഷിത പ്രഖ്യാപനം നടന്നത് കൊറോണ വൈറസ് മഹാമാരിയുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ എത്തിയപ്പോഴായിരുന്നു. പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വത്തിലേക്കുള്ള കടുത്ത മത്സരത്തെ അതിജീവിച്ച് പാർട്ടിയെ ഏകീകരിച്ചു മുന്നോട്ടു പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് മുന്‍ വൈസ് പ്രസിഡന്‍റ് കൂടിയായ ബൈഡന് സാന്‍ഡേഴ്സിന്‍റെ പിന്തുണ ലഭിയ്ക്കുന്നത്.

ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്താൻ പാർട്ടിക്കു കീഴില്‍ ഒറ്റക്കെട്ടായ് അണിനിരക്കണമെന്ന വ്യക്തമായ സന്ദേശമാണ് സാന്‍റേഴ്സ് ഈ നീക്കത്തിലൂടെ തന്റെ അനുയായികള്‍ക്ക് നല്‍കിയിരിക്കുന്നത്. ‘ഇന്ന്, ഞാൻ എല്ലാ അമേരിക്കക്കാരോടും, ഓരോ ഡെമോക്രാറ്റ് അംഗങ്ങളോടും, ഓരോ സ്വതന്ത്ര കാഴ്ചപ്പാടുള്ളവരോടും, റിപ്പബ്ലിക്കൻമാരോടും ഈ കാമ്പെയ്‌നിൽ ഒത്തുചേരൂ എന്ന് പറയാ‍നാണ് ആഗ്രഹിക്കുന്നത്’- ബൈഡനുമൊത്ത് വീഡിയോ കോണ്‍ഫറന്‍സില്‍ പ്രത്യക്ഷപ്പെട്ട സാന്‍റേഴ്സ് പറഞ്ഞു.

‘ഞങ്ങൾക്ക് നിങ്ങളെ വൈറ്റ് ഹൌസില്‍ വേണം’ എന്നാണ് സാന്‍റേഴ്സ് ബൈഡനോട്‌ പറഞ്ഞത്. 'നമുക്ക് ട്രംപിനെ ഒരിക്കല്‍ മാത്രം യുഎസ് പ്രസിഡന്‍റ് ആയിരുന്ന ആളാക്കി മാറ്റണം. അത് സാധ്യമാക്കാൻ ഞാൻ ആവുന്നതെല്ലാം ചെയ്യും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡെലിഗേറ്റ് പ്രൈമറി മൽസരത്തിൽ പിറകിലായതോടെ കഴിഞ്ഞയാഴ്ച തന്നെ സാന്‍റേഴ്സ് പിന്മാറിയിരുന്നു. ചില സംസ്ഥാനങ്ങളില്‍ ഇനിയും പ്രൈമറികള്‍ നടക്കാനുണ്ട്.

സാന്‍റേഴ്സിന്‍റെ പിന്തുണയ്ക്ക് ബൈഡന്‍ നന്ദി പറഞ്ഞു. ‘നീതിയില്‍ അധിഷ്ടിതമായ അമേരിക്കയുടെ ഏറ്റവും ശക്തമായ ശബ്ദമാണ് നിങ്ങൾ’ എന്ന് പറഞ്ഞ ബൈഡന് ‘ഞാനാണ് നോമിനിയെങ്കിൽ എനിക്ക് ശരിക്കും നിങ്ങളെ ആവശ്യമുണ്ട്, പ്രചാരണത്തിൽ വിജയിക്കാൻ മാത്രമല്ല, ഭരിക്കാനും’, എന്നും അദ്ദേഹം സാന്‍റേഴ്സിനോട് പറഞ്ഞു.


Next Story

Related Stories