TopTop
Begin typing your search above and press return to search.

27 വർഷത്തെ ദാമ്പത്യം; ബിൽ ഗേറ്റ്സും മെലിൻഡയും വേർപിരിഞ്ഞു

27 വർഷത്തെ ദാമ്പത്യം; ബിൽ ഗേറ്റ്സും മെലിൻഡയും വേർപിരിഞ്ഞു

27 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സും ഭാര്യ മെലിൻഡയും വിവാഹമോചിതരായി. ബിൽ ഗേറ്റ്സും മെലിൻഡയും തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ബിൽ ആൻ്റ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ എന്ന സ്ഥാപനം വഴി അന്താരാഷ്ട്രതലത്തിൽ സന്നദ്ധപ്രവര്‍ത്തനം നടത്തുന്ന ഇരുവര്‍ക്കും ചേര്‍ന്ന് 96120 കോടി രൂപയോളം സ്വത്തുണ്ട്. പല വട്ടം ആലോചിച്ചെന്നും ഒടുവിൽ വിവാഹബന്ധം വേര്‍പെടുത്തുകയാണെന്നും ഇരുവരും ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിക്കുകയായിരുന്നു. ട്വിറ്ററിലൂടെയാണ് വിവരം പുറത്തു വിട്ടത്.

1980കളിലാണ് ബിൽ ഗേറ്റ്സും മെലിൻഡയും തമ്മിൽ കണ്ടുമുട്ടുന്നത്. ബിൽ ഗേറ്റ്സിന്റെ മൈക്രോസോഫ്റ്റ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചപ്പോഴായിരുന്നു അത്. പ്രൊഡക്ട് മാനേജരായി 1987ലാണ് മെലിൻഡ മൈക്രോസോഫ്റ്റിൽ ചേരുന്നത്. പിന്നീട് അടുപ്പത്തിലായ ഇവർ 1994-ൽ വിവാഹിതരായി.

മൂന്ന് മക്കളാണ് ദമ്പതിമാർക്ക്. ഇരുവരും ചേർന്നാണ് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ നടത്തിയിരുന്നത്. പകർച്ചവ്യാധികൾക്കെതിരായ പോരാട്ടം, കുട്ടികൾക്കുളള പ്രതിരോധ വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയ്ക്കായി കോടിക്കണക്കിന് രൂപയാണ് സംഘടന ചെലവഴിച്ചത്. നേരത്തെ അതിസമ്പന്നനും ആമസോൺ സ്ഥാപകനുമായ ജെഫ് ബെസോസും മക്കൻസി സ്കോടും വിവാഹമോചിതരായിരുന്നു. 2019ൽ വിവാഹ മോചനം നേടുന്നതിന് മുൻപ് ജെഫ് ബെസോസ് ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ ധനികൻ.



Next Story

Related Stories