TopTop

ബ്രസീലിന്റെ ആമസോൺ പദ്ധതികളെ എതിർത്ത മാർപ്പാപ്പയ്ക്കെതിരെ ആക്ഷേപം ചൊരിഞ്ഞ് ജയിര്‍ ബോൾസൊനാരോ

ബ്രസീലിന്റെ ആമസോൺ പദ്ധതികളെ എതിർത്ത മാർപ്പാപ്പയ്ക്കെതിരെ ആക്ഷേപം ചൊരിഞ്ഞ് ജയിര്‍ ബോൾസൊനാരോ

ഫ്രാൻസിസ് മാർപാപ്പയെ ആക്ഷേപിച്ചുകൊണ്ട് ബ്രസീലിന്റെ തീവ്ര വലതുപക്ഷ പ്രസിഡന്റ് ജെയർ ബോൾസോനാരോ രംഗത്ത്. ആമസോൺ മഴക്കാടുകളുടെ സംരക്ഷണത്തിനായി പോപ്പ് വാദിച്ചതിച്ചതാണ് ബോൾസോനാരോയെ ചൊടിപ്പിച്ചത്. ഒപ്പം അദ്ദേഹം, പരിസ്ഥിതി സംഘടനയായ ഗ്രീൻപീസിനെ 'മാലിന്യങ്ങള്‍' എന്ന് ആക്ഷേപിക്കുകയും ചെയ്തു.

'ആമസോണ്‍ തന്റെയും, ഈ ലോകത്തെ എല്ലാവരുടെയുമാണെന്ന്' പോപ്‌ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബ്രസീലിയൻ പരമാധികാരത്തിനെതിരായ ആക്രമണമെന്ന നിലയിൽ തന്റെ പാരിസ്ഥിതിക നയങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര വിമർശനങ്ങളെയെല്ലാം പലപ്പോഴും അധിക്ഷേപിച്ചുകൊണ്ടാണ് ബോൾസോനാരോ സംസാരിക്കാറ്. ആമസോണില്‍ ഖനനവും വനനശീകരണവും നടത്തി തദ്ദേശവാസികളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചും, അവിടെയുണ്ടാകുന്ന നാശനഷ്ടങ്ങളെക്കുറിച്ചും മറ്റുമുള്ള എല്ലാം അന്യായമാണെന്ന് പോപ്‌ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു.

2019 ജനുവരിയിൽ അധികാരമേറ്റതിനുശേഷം, ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകടുകള്‍ അപകടിത്താലാകുന്ന തരത്തിലുള്ള നയങ്ങളാണ് ബോൾസോനാരോ പിന്തുടരുന്നത്. അതിനെതിരെ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും കടുത്ത വിമര്‍ശം അദ്ദേഹത്തിന് ഏല്‍ക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ വർഷം ഉണ്ടായ റെക്കോർഡ് തീപിടുത്തത്തിൽ ആമസോണിന്‍റെ വലിയൊരു ഭാഗം കത്തി നശിച്ചിരുന്നു.

ആമസോൺ സംരക്ഷിത ഭൂമിയിൽ ഖനനം, കൃഷി, ജലവൈദ്യുത പദ്ധതികൾ എന്നിവ അനുവദിക്കുന്ന ഒരു ബിൽ കഴിഞ്ഞയാഴ്ച അദ്ദേഹം വീണ്ടും മുന്നോട്ടുവച്ചു. തന്‍റെ സ്വപ്ന പദ്ധതിയാണത് എന്നാണ് ബോൾസോനാരോ പറയുന്നത്. ബോൾസോനാരോ അധികാരത്തില്‍ വന്ന ശേഷം ബ്രസീലിയൻ ആമസോണിലെ വനനശീകരണം 85.3% വർദ്ധിച്ചു, 9,000 ചതുരശ്ര കിലോമീറ്റര്‍ വിസ്ത്രിതി മരുഭൂമിയാക്കി.

എന്നാല്‍, ബ്രസീലിയയിലെ പ്രസിഡൻഷ്യൽ വസതിക്ക് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിച്ച ബോൾസോനാരോ, ഓസ്‌ട്രേലിയയിൽ അടുത്തിടെയുണ്ടായ കാട്ടുതീയേ കുറിച്ച് ലോകത്ത് നിന്നും സമാനമായ ഒരു ലോകപ്രതികരണം ഉണ്ടാകാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്നു. ഒരു ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വനഭൂമിയാണ് ഓസ്‌ട്രേലിയയിൽ കത്തിയമാര്‍ന്നത്. അതിനെതിരെ ഒരക്ഷരം മിണ്ടാത്ത 'ഗ്രീൻപീസ് എന്ന് വിളിക്കുന്ന സംഭവം വെറും 'മാലിന്യമാണ്' എന്നും അദ്ദേഹം പറഞ്ഞു.


Next Story

Related Stories