TopTop
Begin typing your search above and press return to search.

ബൌഗൻവില്ലെ; ലോകത്ത് പുതിയ ഒരു രാജ്യം രൂപം കൊള്ളുമോ?

ബൌഗൻവില്ലെ; ലോകത്ത് പുതിയ ഒരു രാജ്യം രൂപം കൊള്ളുമോ?

പപുവ ന്യൂ ഗിനിയയുടെ (പി‌എൻ‌ജി) കിഴക്കൻ ഭാഗത്തുള്ള വിദൂരമായ പ്രദേശമാണ് ബൌഗൻവില്ലെ. പപുവ ന്യൂ ഗിനിയയുടെ ഭാഗമായ ഈ പ്രദേശം സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനുമായി ശ്രമിക്കാന്‍ തുടങ്ങിയിട്ട്. അതിന്‍റെ ഭാഗമായി നടന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കെല്ലാം അറുതി വരുത്തിക്കൊണ്ട് ജനം ചരിത്രപരമായൊരു വോട്ടെടുപ്പിന് തയ്യാറെടുക്കുകയാണ്. വോട്ടെടുപ്പ് പ്രതീക്ഷിച്ചപോലെ നടന്നാൽ ബൌഗൻവില്ലെയെന്ന പുതിയൊരു രാജ്യംകൂടെ ലോകത്ത് നിലവില്‍വരും.

വര്‍ഷങ്ങളുടെ കൊളോണിയൽ ചൂഷണത്തിന്‍റെയും, സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഒമ്പത് വർഷത്തെ യുദ്ധത്തിന്‍റെയും, അതിനിടയിലും പല സമയങ്ങളില്‍ നടന്ന സമാധാന പ്രക്രിയകളുടേയും ഒക്കെ ഓര്‍മ്മകളുമായാണ് നവംബർ 23-ന് 200,000-ത്തിലധികം വോട്ടർമാർ കൂടുതൽ സ്വയംഭരണാവകാശം അല്ലെങ്കിൽ പൂർണ്ണ സ്വാതന്ത്ര്യം എന്ന ആവശ്യവുമായി വോട്ട് രേഖപ്പെടുത്താൻ പോകുന്നത്. ഡിസംബർ 7 വരെ വോട്ടെടുപ്പ് തുടരും. ആകെ വോട്ട് ചെയ്യുന്നവരില്‍ മുക്കാൽ ഭാഗവും സ്വാതന്ത്ര്യം തിരഞ്ഞെടുക്കുമെന്ന് നിരീക്ഷകർ പ്രതീക്ഷിക്കുന്നു. എന്നാല്‍ വോട്ടെടുപ്പ് അതിലേക്കുള്ള ആദ്യപടി മാത്രമായിരിക്കും.

ജനങ്ങള്‍ക്ക്‌ വേണ്ടത് സ്വന്തം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരു സര്‍ക്കാരിനെയാണ്. അതുതന്നെയാണ് സമാധാന ചര്‍ച്ചകളിലുടനീളം ഞങ്ങള്‍ മുന്നോട്ടുവെച്ച പ്രധാന ആശയവും എന്ന് ബൌഗൻവില്ലെയുടെ പ്രസിഡന്‍റ് ജോൺ മോമിസ് പറഞ്ഞു. 2001-ലെ സമാധാന കരാറിന്റെ ഫലമാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്ന റഫറണ്ടം.

19-ആം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ജർമ്മൻ കോളനിയായ ജർമ്മൻ ന്യൂ ഗിനിയയുടെ ഭാഗമായ ബൌഗൻവില്ലെക്ക് ആ പേര് ലഭിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെ ഒരു ഫ്രഞ്ച് പര്യവേഷകന്റെ പേരിലാണ് അത്. ഒന്നാം ലോകമഹായുദ്ധസമയത്ത് ഓസ്‌ട്രേലിയയുടെ നിയന്ത്രണത്തിലായിരുന്നു. പിന്നീട് ജര്‍മ്മനിയുടെ നിയന്ത്രണത്തിലായി. 1975-ൽ പാപുവ ന്യൂ ഗിനിയയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ, പല എതിര്‍പ്പുകള്‍ മറികടുന്നുകൊണ്ട് ബൌഗൻവില്ല ഒരു പ്രവിശ്യയായി മാറി. വാസ്തവത്തില്‍ പി‌എൻ‌ജി-എന്ന ഒരു രാജ്യം വരുന്നതിനും മുന്‍പ് ബൌഗൻവില്ലെ ‘റിപ്പബ്ലിക്ക് ഓഫ് നോർത്ത് സോളമൺസ്’ എന്ന ഒരു രാജ്യം ഉണ്ടാക്കാന്‍ ശ്രമം നടത്തിയിരുന്നു. ഓസ്‌ട്രേലിയയും പി‌എൻ‌ജിയും അത് അവഗണിച്ചു.

സ്വാതന്ത്ര്യ പ്രഖ്യാപനം പരാജയപ്പെട്ടതോടെ 1988-ൽ ആഭ്യന്തരയുദ്ധം ആരംഭിച്ചു. ഒന്‍പതു വര്‍ഷത്തിനിടെ 4,000 മുതൽ 20,000 വരെ ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്. ഏകദേശം ജനസംഖ്യയുടെ 3 മുതൽ 13% വരെയാണ് ഇല്ലാതായത്. അന്താരാഷ്ട്ര തലത്തിലുള്ള മധ്യസ്ഥശ്രമങ്ങളുടെ ഫലമായി 1997 ൽ പോരാട്ടം അവസാനിച്ചു. തുടര്‍ന്ന്‍ ഉണ്ടാക്കിയ ബൌഗൻവില്ലെ സമാധാന കരാറിന്‍റെ ഭാഗമായി 2005-ൽ അതൊരു സ്വയംഭരണ പ്രദേശമായി. പരിപൂര്‍ണ്ണ സ്വാതന്ത്ര്യത്തിനായുള്ള റഫറണ്ടമാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത്.


Next Story

Related Stories