Top

ബ്രസിൽ മുൻ പ്രസിഡൻ്റ് ലുല ജയിൽ മോചിതനായി, ഇടതുപക്ഷ നേതാവിന് വൻ സ്വീകരണം

ബ്രസിൽ മുൻ പ്രസിഡൻ്റ് ലുല ജയിൽ മോചിതനായി, ഇടതുപക്ഷ നേതാവിന് വൻ സ്വീകരണം



ബ്രസീല്‍ മുന്‍ പ്രസിഡന്റും വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവുമായ ലുല ഡി സില്‍വ ജെയില്‍ മോചിതനായി. 580 ദിവസങ്ങള്‍ക്ക് ശേഷമാണ് മുന്‍ പ്രസിഡന്റ് മോചിതനാകുന്നത്.
ലുല ഡി സില്‍വയുടെ മോചനത്തെ തുടര്‍ന്ന് ആയിരക്കണക്കിന് തൊഴിലാളികളും വര്‍ക്കേഴ്‌സ് പാര്‍്ട്ടി നേതാക്കളും തെരുവിലിറങ്ങി ആഹ്ളാദ പ്രകടനം നടത്തി.
'ഭരണകൂടം ഒരു വ്യക്തിയെയല്ല, ഒരാശത്തെയാണ് ഇല്ലാതാക്കാന്‍ ശ്രമിച്ചത്. ബ്രസിലിലെ സ്ഥിതി ഗതികള്‍ മെച്ചപ്പെടുകയല്ല മോശമാകുകയാണ് ചെയ്തത്. പട്ടിണിയും തൊഴിലില്ലായ്മയും വര്‍ധിച്ചു.' തന്നെ സ്വീകരിക്കാന്‍ തടിച്ചുകൂടിയ അനുയായികളെ അഭിസംബോധന ചെയ്ത് ലുല പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ലുലായെ അഴിമതി ആരോപിച്ച് ഭരണകൂടം തടവിലാക്കിയത്. രാഷ്ട്രീയ പ്രേരിതമായാണ് തനിക്കെതിരെ കേസ് ചുമത്തപ്പെട്ടതെന്നാണ് ലുല തുടക്കം മുതല്‍ പറഞ്ഞത്. കേസില്‍ അപ്പിലില്‍ തീരുമാനമാകുന്നതുവരെ ലുല ഉള്‍പ്പെടെയുള്ളവരെ തടവില്‍ ഇടേണ്ടതില്ലെന്ന വിധിയെ തുടര്‍ന്നാണ് മോചിതനായത്. ലുലയുടെ 5000 ത്തോളം അനുയായികളും ഇതോടെ ജയിൽ മോചിതനാകുമെന്നാണ് സൂചന.
ലുലയെ തടവിന് ശിക്ഷിച്ച ജഡ്ജി അന്വേഷണ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്ന് ദി ഇന്റര്‍സെപ്റ്റ് എന്ന മാധ്യമം പുറത്തുവിട്ടിരുന്നു. ഇതിന്റെയും കൂടി പാശ്ചാ്ത്തലത്തിലാണ് ലുലായേയും അനുയായികളെയും ജയില്‍ മോചിതരാക്കിയുള്ള ഉത്തരവ് പുറത്തുവന്നത്
ഇതോടെ കോടതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ലുലയെ വിലക്കി. ആ ഘട്ടത്തിൽ ഇപ്പോഴത്തെ പ്രസിഡൻ്റ് ബൊൽസനാരോയെക്കാൾ ജനപ്രീതിയിൽ മുന്നിലായിരുന്നു ലുല. എന്നാൽ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് വിലക്കേർപ്പെടുത്തിയതോടെ ബൊൽസനാരോയ്ക്ക് കാര്യങ്ങൾ എളുപ്പമാകുകയായിരുന്നു.ലുലയെ ജയിലിലടച്ച സെർഗിയോ മോറോയെ ബൊൽസനാരോ പിന്നീട് നീതിന്യായ വകുപ്പിൻ്റെ മന്ത്രിയുമാക്കി.

ബ്രസീലിലെ ഏറ്റവും ജനപ്രിയനായ നേതാവായിരുന്നു ലുല. 2011 വരെ എട്ടു വര്‍ഷം ബ്രസീലിന്റെ പ്രസിഡന്റായിരുന്നു.

പ്രസിഡൻ്റായിരിക്കെ ലുല നടപ്പിലാക്കിയ പരിഷ്ക്കാരങ്ങൾ ബ്രസിലിലെ അസമത്വം കുറയ്ക്കുകയും സാമ്പത്തിക വളർച്ച ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. ലുല മോചിതനാകുന്നത് പ്രസിഡൻ്റിനെതിരായ പ്രതിപക്ഷ പ്രക്ഷോഭങ്ങൾക്ക് ആക്കം കൂട്ടുമെന്നാണ് കരുതുന്നത്.



Next Story

Related Stories