TopTop
Begin typing your search above and press return to search.

കോവിഡ് പടരുന്നെതിനിടെ ബ്രസീൽ ആരോഗ്യമന്ത്രി രാജിവച്ചു, പുറത്ത് പോവുന്നത് സ്ഥാനമേറ്റെടുത്ത്​ ഒരു മാസത്തിനുള്ളിൽ

കോവിഡ് പടരുന്നെതിനിടെ ബ്രസീൽ ആരോഗ്യമന്ത്രി രാജിവച്ചു, പുറത്ത് പോവുന്നത് സ്ഥാനമേറ്റെടുത്ത്​ ഒരു മാസത്തിനുള്ളിൽ

ബ്രസീല്‍ ആരോഗ്യമന്ത്രി നെല്‍സണ്‍ ടെയിക് രാജി വച്ചു. കോവിഡ് രോഗ ബാധ അനിയന്ത്രിതമായി തുടരുകയും മരണ സംഖ്യ 14,000 പിന്നിടുകയും ചെയ്ത ബ്രസീലിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കുന്നതാണ് ടെയിക്കിന്റെ രാജി. ഒരുമാസത്തിനിടെ രണ്ടാമത്തെ ആരോഗ്യമന്ത്രിയാണ് പുറത്ത് പോവുന്നത്. മഹാമാരി തടയുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ പേരിൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയുമായി ഉടലെടുത്ത അതൃപ്തിയാണ് നെല്‍സണ്‍ ടെയികിൻ‌റെ രാജിയിലേക്ക് നയിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

വെള്ളിയാഴ്ച രാവിലെയാണ് ബ്രസീൽ ആരോഗ്യ മന്ത്രാലയം ടെയിക്കിന്റെ രാജി വാർത്ത പുറത്ത് വിട്ടത്. ഇക്കാര്യം സ്ഥീരീകരിച്ച് വെള്ളിയാഴ്ച വൈകീട്ട് അദ്ദേഹം പ്രസ്താവന പുറത്തിറക്കുകയും ചെയ്തു. എന്നാൽ രാജിക്ക് വ്യക്തമായ കാരണങ്ങൾ നിരത്താൻ അദ്ദേഹത്തിനായിരുന്നില്ല.

“ജീവിതം തിരഞ്ഞെടുപ്പുകളുടെയാണ്,, ഇന്ന് പോവാൻ തീരുമാനിച്ചു. ദുഷ്‌കരമായ ഇത്തരമൊരു കാലയളവിൽ ഇതുപോലുള്ള ഒരു മന്ത്രാലയത്തെ മുന്നിൽ നിന്ന് നയിക്കുക എന്നത് നിൽക്കുന്നത് എളുപ്പമല്ല.” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ഒരുമാസത്തിനിടെ ബ്രസീലിൽ രാജി വയ്ക്കുന്ന രണ്ടാമത്തെ ആരോഗ്യമന്ത്രിയാണ് നെല്‍സണ്‍ ടെയിക്. പ്രസിഡന്റ് ബോള്‍സനാരോയുമായുള്ള ഭിന്നതയെ തുടര്‍ന്ന് ഏപ്രില്‍ 16ന് രാജിവച്ച മുന്‍ ആരോഗ്യ മന്ത്രി ലൂയിസ് ഹെന്റിക് മണ്ടേറ്റയ്ക്ക് പിന്നാലെയാണ് അര്‍ബുദ രോഗ ചികിത്സാ വിദഗ്ധന്‍ കൂടിയായ ടെയിക്ക് തല്‍സ്ഥാനത്തേക്ക് നിയമിതനായത്.

പകർച്ചവ്യാധിയോടുള്ള ബ്രസീൽ പ്രസിഡന്റ് ബോൾസോനാരോയുടെ മനോഭാവത്തെ ആഭ്യന്തരവും അന്തർദേശീയവുമായി വ്യാപകമായി അപലപിക്കപ്പെടുന്നതിനിടെയാണ് പുതിയ രാജിയെന്നതും ശ്രദ്ധേയമാണ്. രോഗവ്യാപനം ബ്രസീലിൽ മാരകമായ പ്രത്യാഘാതമുണ്ടാക്കുന്നു എന്നതിന് നിരവധി തെളിവുകള്‍ നിരത്തപ്പെട്ടിട്ടും അതൊന്നും വകവയ്ക്കാതെയാണ് തീവ്ര വലതുപക്ഷ നേതാവ് കൂടിയായ ബോൾസോനാരോ മുന്നോട്ടു പോകുന്നതെന്നാണ് വിമർശനം.

നേരത്ത, സ്വന്തം ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാർശകൾ ലംഘിച്ച് ജെറ്റ് സ്കീ സവാരി നടത്തുന്ന അദ്ദേഹത്തിന്‍റെ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ഇതോടെ അദ്ദേഹത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ബ്രസീലില്‍ നിന്നും ഉയരുന്നത്. ബ്രസീലിയയിലെ പരാനോ തടാകത്തിലായിരുന്നു ജെറ്റ്-സ്കീ സവാരി.


Next Story

Related Stories