TopTop
Begin typing your search above and press return to search.

ടിക് ടോകിന്റെ അമേരിക്കന്‍ പ്രവര്‍ത്തനം മറ്റൊരു കമ്പനിക്ക് വില്‍ക്കില്ല, ഒറാക്കിളിനെ സാങ്കേതിക പങ്കാളിയാക്കും

ടിക് ടോകിന്റെ അമേരിക്കന്‍ പ്രവര്‍ത്തനം മറ്റൊരു കമ്പനിക്ക് വില്‍ക്കില്ല, ഒറാക്കിളിനെ സാങ്കേതിക പങ്കാളിയാക്കും

ടിക് ടോക്കിന്റെ അമേരിക്കന്‍ പ്രവര്‍ത്തനം മറ്റൊരു കമ്പനിക്ക് പൂര്‍ണമായി ഏല്‍പ്പിക്കണമെന്ന നിര്‍ദ്ദേശം നടപ്പിലാക്കപ്പെടാന്‍ സാധ്യതയില്ല. ടിക് ടോകിന്റെ ഉടമസ്ഥരായ ബൈറ്റ് ഡാന്‍സിന്റെ അമേരിക്കന്‍ പ്രവര്‍ത്തനം ഏറ്റെടുക്കാനുള്ള മൈക്രസോഫ്റ്റിന്റെ ശ്രമം പരാജയപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പകരമായി അമേരിക്കന്‍ കമ്പനിയായ ഒറാക്കിളിനെ ടിക് ടോകിന്റെ ഡാറ്റ കൈകാര്യം ചെയ്യുന്ന സാങ്കേതിക പങ്കാളിയാക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

ടിക് ടോക് അമേരിക്കന്‍ പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിച്ച് ചൈനയുടെ ഭരണകൂടത്തിനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും നല്‍കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആരോപിച്ചിരുന്നു. അതുകൊണ്ട് തന്നെ സെപ്റ്റംബര്‍ 15 നകം അമേരിക്കക്കാര്‍ ടിക്ക് ടോകുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിക്കണമെന്നും ട്രംപ് ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ബൈറ്റ്ഡാന്‍സ് ടിക് ടോക്കിന്റെ അമേരിക്കന്‍ പ്രവര്‍ത്തനങ്ങള്‍ മറ്റൊരു കമ്പനിക്ക് വില്‍ക്കാന്‍ തീരുമാനിച്ചത്. മൈക്രോസോഫ്റ്റ് ഏറ്റെടുക്കുമെന്നുമായിരുന്നു വാര്‍ത്ത.

പുതിയ കരാറിന് ബൈറ്റ്ഡാന്‍സ് കമ്പനിക്ക് ചൈനയുടെയും അമേരിക്കയുടെയും അനുമതി ആവശ്യമാണ്. എത്ര ശതമാനം ഓഹരികളാണ് ബൈറ്റ് ഡാന്‍സ് ഒറാക്കിളിന് നല്‍കുകയെന്ന കാര്യം ഈ വിവരം പുറത്തുവിട്ട് റോയിട്ടേഴ്‌സ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല.

ടിക് ടോകിന്റെ അമേരിക്കന്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള ശ്രമം വിജയിച്ചില്ലെന്ന കാര്യം മൈക്രോസോഫ്റ്റ് തന്നെയാണ് അറിയിച്ചത്. മൈക്രോസോഫ്റ്റിന്റെ നിർദേശം അംഗീകരിക്കുന്നില്ലെന്ന കാര്യം ടിക് ടോക് കമ്പനി അറിയിച്ചുവെന്ന് മൈക്രോസോഫ്റ്റ് തന്നെയാണ് അറിയിച്ചത്. ടിക് ടോകിന് സഹകരണം ഗുണം ചെയ്യുമായിരുന്നുവെന്നും അവർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. റീട്ടെയിൽ ഭീമൻ വാള്‍മാര്‍ട്ടും ടിക് ടോകിന്റെ അമേരിക്കന്‍ പങ്കാളിത്തം ലഭിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു.

ടിക് ടോകിന്റെ സാങ്കേതിക പങ്കാളികളാകാനുള്ള തീരുമാനത്തെക്കുറിച്ച് ഒറാക്കിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Next Story

Related Stories