TopTop
Begin typing your search above and press return to search.

പതിനായിരത്തിലധികം പേരെ ഒഴിപ്പിച്ചു, രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് നിർവീര്യമാക്കി

പതിനായിരത്തിലധികം പേരെ ഒഴിപ്പിച്ചു, രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് നിർവീര്യമാക്കി

ഇറ്റലിയിലെ ടൂറിനിൽ നിന്നും കണ്ടെത്തിയ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് നിർവീര്യമാക്കി. അതിനായി പതിനായിരത്തിലധികം പേരെയാണ് മധ്യ ടൂറിനിൽ നിന്നും ഒഴിപ്പിച്ചത്. ജനങ്ങളോട് എല്ലാവരോടും വീടു വിട്ടുപോകാൻ അധികൃതർ നിർദേശിച്ചിരുന്നു. 65 കിലോഗ്രാം തൂക്കം വരുന്ന ബ്രിട്ടീഷ് ബോംബിൽ ഡൈനാമൈറ്റ് അടങ്ങിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

ബോംബിന്റെ വാൽ അറ്റത്തുള്ള ഒരു ഡിറ്റണേറ്ററാണ് നിർവീര്യമാക്കേണ്ടി വന്നതെന്ന് ടൂറിൻ മേജർ ചിയാര അപ്പെൻഡിനോ പറഞ്ഞു. ബോംബ് നിർവീര്യമാക്കുന്ന പ്രവൃത്തികൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ പൂർത്തിയായതായും രണ്ട് സോണുകളിലെ താമസക്കാരെ ഉടൻതന്നെ സ്വവസതികളിലേക്ക് തിരിച്ചുപോകാൻ അനുവദിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജനങ്ങളെ ഒഴിപ്പിച്ച സമയത്ത് അവരുടെ സ്വത്തിന് സംരക്ഷണം നൽകാൻ പ്രത്യേക സേനയുടെ പെട്രോളിംഗ് ഏർപ്പെടുത്തിയിരുന്നു. ടൂറിനു മുകളിലുള്ള എയർ സ്പേസ് പൂർണ്ണമായും അടച്ചു. നേരത്തെ ജർമ്മൻ നഗരമായ ഫ്രാങ്ക്ഫർട്ടിലെ യൂറോപ്യന് സെന്ട്രല് ബാങ്ക് ആസ്ഥാനത്തിനു സമീപത്തു നിന്നും സമാനമായ രീതിയിൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തിയിരുന്നു.


Next Story

Related Stories