TopTop
Begin typing your search above and press return to search.

ചൈനയിലെ വുഹാനില്‍ ഏപ്രില്‍ മൂന്നിന് ശേഷം ആദ്യത്തെ കോവിഡ് കേസ്

ചൈനയിലെ വുഹാനില്‍ ഏപ്രില്‍ മൂന്നിന് ശേഷം ആദ്യത്തെ കോവിഡ് കേസ്

കൊറോണ വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ വുഹാനില്‍ ഏപ്രില്‍ മൂന്നിന് ശേഷം ആദ്യമായി കോവിഡ് പോസിറ്റീവ് കേസ് സ്ഥിരീകരിച്ചു. ഇന്നലെ 14 പുതിയ പോസിറ്റീവ് കേസുകളാണ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ സ്ഥിരീകരിച്ചത്. ഏപ്രില്‍ 28 ശേഷം ഒരു ദിവസം സ്ഥിരീകരിക്കുന്ന കൂടുതല്‍ കേസുകള്‍ ഇന്നലെയാണുണ്ടായത്. വടക്കുകിഴക്കന്‍ ജിലിന്‍ പ്രവിശ്യയിലെ ഷുലാന്‍ നഗരത്തില്‍ 11 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മേയ് ഏഴിന് പോസിറ്റീവ് സ്ഥിരീകരിച്ച സ്ത്രീയുടെ കുടുംബാംഗങ്ങളാണ് ഈ 11 പേര്‍. അതേസമയം ചൈനയില്‍ പുതിയ കോവിഡ് മരണങ്ങളില്ല.

വേള്‍ഡോമീറ്റേഴ്‌സിന്റെ കണക്ക് പ്രകാരം ചൈനയില്‍ 82901 കോവിഡ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 4633 പേര്‍ മരിച്ചു. 78120 പേര്‍ക്ക് രോഗം ഭേദമായി. 148 പേര്‍ ചികിത്സയില്‍ തുടരുന്നു. ഇതില്‍ 13 പേരുടെ നില ഗുരുതരമാണ്.


Next Story

Related Stories