TopTop
Begin typing your search above and press return to search.

കോവിഡ് 19 ആഞ്ഞടിച്ച ചൈനയില്‍ നിന്നും ഇറ്റലിക്ക് കൈത്താങ്ങ്, എത്തിയത് ആരോഗ്യപ്രവര്‍ത്തകരുടെ ഒരു സംഘവും 30 ടണ്‍ മെഡിക്കല്‍ വസ്തുക്കളും

കോവിഡ് 19 ആഞ്ഞടിച്ച ചൈനയില്‍ നിന്നും ഇറ്റലിക്ക് കൈത്താങ്ങ്, എത്തിയത് ആരോഗ്യപ്രവര്‍ത്തകരുടെ ഒരു സംഘവും 30 ടണ്‍ മെഡിക്കല്‍ വസ്തുക്കളും

കോവിഡ് 19 ആഞ്ഞടിച്ച ചൈനയില്‍ നിന്നും ഇറ്റലിക്ക് കൈത്താങ്ങ്. ഒരു വിമാനം നിറയെ മാസ്ക്കുകളും ശ്വാസോഛ്വാസ സഹായികളുമാടക്കം 30 ടണ്‍ രോഗ പ്രതിരോധ മെഡിക്കല്‍ വസ്തുക്കളാണ് രാജ്യത്ത് എത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒടുവില്‍ ചൈനയില്‍ കണ്ടെത്തിയ കൊറോണ ബാധ ഇപ്പോള്‍ 142 രാജ്യങ്ങളിലേക്ക് പടര്‍ന്നിരിക്കുകയാണ്. ചൈന കഴിഞ്ഞാല്‍ ഏറ്റവും മാരകമായ രീതിയില്‍ രോഗബാധ പടര്‍ന്നുപിടിച്ച രാജ്യമാണ് ഇറ്റലി. ഫെബ്രുവരി 21നു ആദ്യമായി രോഗം സ്ഥിരീകരിച്ചതിന് ശേഷം 17660 പേര്‍ക്കാണ് ഇറ്റലിയില്‍ ഇതുവരെ കോവിഡ് 19 കണ്ടെത്തിയിരിക്കുന്നത്. 1266 പേര്‍ മരണപ്പെട്ടപ്പോള്‍ 1328 പേര്‍ ഇപ്പൊഴും തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്. ഇതുവരെ രാജ്യത്തു 7426 പേരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. സുരക്ഷാ വസ്തുക്കളും മറ്റ് നല്‍കി സഹായിക്കണം എന്ന റോമിന്റെ ആവശ്യം യൂറോപ്യന്‍ രാജ്യങ്ങള്‍ നിരസിച്ചപ്പോഴാണ് ചൈന സഹായവുമായി എത്തിയത് എന്നു അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

<blockquote class="twitter-tweet"> <p lang="en" dir="ltr">A batch of medical supplies have arrived in Belgium; 1.8 million masks and 100,000 reagents are on the way. The supplies will then be delivered to Italy & Spain and to the frontline. <a href="https://t.co/AZJLz4G6A6">pic.twitter.com/AZJLz4G6A6</a></p>— Hua Chunying 华春莹 (@SpokespersonCHN) <a href="https://twitter.com/SpokespersonCHN/status/1237756103049371648?ref_src=twsrc^tfw">March 11, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

ചൈനയില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സംഘവും എത്തിചേര്‍ന്നിട്ടുണ്ട്. ചൈനീസ് റെഡ് ക്രോസ് സൊസൈറ്റി വഴിയാണ് സുരക്ഷാ വസ്തുക്കളും ആരോഗ്യ പ്രവര്‍ത്തകരും ഇറ്റലിയില്‍ എത്തിയത്. "കടുത്ത പ്രതിസന്ധിയിലൂടെ ഞങ്ങള്‍ കടന്നു പോവുകയായിരുന്നു. ചൈനയില്‍ നിന്നെത്തിയ ഈ സഹായം ഞങ്ങള്‍ക്ക് ആശ്വാസം പകരുന്നു,” ഇറ്റാലിയന്‍ റെഡ് ക്രോസ് സൊസൈറ്റി തലവന്‍ ഫ്രാന്‍സെസ്കോ റോക്ക പ്രതികരിച്ചു.

.


Next Story

Related Stories