TopTop
Begin typing your search above and press return to search.

"ചൈനയുടെ പോരാട്ടം ലോകത്തിന് പ്രതീക്ഷ": കൊറോണയ്ക്കെതിരെ 'പൂര്‍ണ സ്തംഭന'മല്ലാതെ വഴിയില്ലെന്ന് സൂചിപ്പിച്ച് ലോകാരോഗ്യ സംഘടന

"ചൈനയുടെ പോരാട്ടം ലോകത്തിന് പ്രതീക്ഷ": കൊറോണയ്ക്കെതിരെ പൂര്‍ണ സ്തംഭനമല്ലാതെ വഴിയില്ലെന്ന് സൂചിപ്പിച്ച് ലോകാരോഗ്യ സംഘടന

കൊറോണ വൈറസിനെതിരെ ചൈന നടത്തിയ പോരാട്ടവും വിജയവും ലോകത്തിന് പ്രതീക്ഷ നല്‍കുന്നതാണെന്ന് ലോകാരോഗ്യ സംഘടന. ചൈന നല്‍കുന്ന കണക്കുകളില്‍ പല കോണുകളില്‍ നിന്നും അവിശ്വാസം പ്രകടിപ്പിക്കപ്പെടുന്നുണ്ട്. ഇപ്പോഴും അവിടെ കൊറോണ വൈറസിന്റെ വ്യാപക സാന്നിധ്യമുണ്ടാകാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മരണസംഖ്യ ഇത്രയും കുറവാകാന്‍ സാധ്യതയില്ലെന്നും ആരോപിക്കപ്പെട്ടുന്നുണ്ട്. ഇതിനിടയിലാണ് ചര്‍ച്ചയുടെ ഗതി തിരിച്ചുവിട്ട് ലോകാരോഗ്യസംഘടനയുടെ തലവന്‍ ടെഡ്രോ അഥാനോം ഘെബ്രിയേസൂസ് രംഗത്ത് വന്നിരിക്കുന്നത്.

ചൈനയുടെ നയം മറ്റു രാജ്യങ്ങള്‍ക്ക് പിന്തുടരാമെന്ന സൂചനയാണ് ലോകാരോഗ്യ സംഘടന നല്‍കുന്നതെങ്കിലും അത് സാധ്യമാകുമോയെന്ന ചോദ്യം നിലവിലുണ്ട്. പ്രത്യേകിച്ചും പടിഞ്ഞാറന്‍ ജനാധിപത്യരാജ്യങ്ങളില്‍ ഇത്തരം പൂര്‍ണമായ വിലക്കുകള്‍ സാധ്യമാകുമോയെന്നാണ് സംശയം.

കഴിഞ്ഞ നാലുദിവസങ്ങള്‍ക്കിടയില്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഒരു കൊറോണ കേസ് മാത്രമാണ്.

കേന്ദ്രീകൃതമായ അധികാരമുള്ള ചൈനയെ അനുകരിക്കാനും ജനാധിപത്യ രാജ്യങ്ങള്‍ക്ക് പ്രയാസമായിരിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വുഹാന്‍ നഗരവും മറ്റുചില പ്രദേശങ്ങളും പൂര്‍ണമായും അടച്ചിട്ടാണ് ചൈന ഈ വൈറസിനെതിരായ നീക്കം ശക്തമാക്കിയത്. ജനങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധം കര്‍ശനമായി തടഞ്ഞു. പുറത്തിറങ്ങുന്നത് അടിയന്തിരാവശ്യങ്ങള്‍ക്കു മാത്രമായി ചുരുക്കി. വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന നടത്തുകയും രോഗബാധയുള്ളവരെ കണ്ടെത്തുകയും ചെയ്തു.

രണ്ടാഴ്ചത്തെ പൂര്‍ണമായ അടച്ചിടല്‍ തന്നെയാണ് ചൈനയെ രക്ഷിച്ചതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടാഴ്ച, അഥവാ 14 ദിവസമാണ് കൊറോണ വൈറസിന്റെ ബിജഗര്‍ഭകാലം അല്ലെങ്കില്‍ ഇന്‍ക്യുബേഷന്‍ പിരീഡ്. ഈ കാലയളവ് മുഴുവന്‍ അടച്ചിടുകയാണ് പ്രതിവിധിയെന്ന സൂചനയാണ് ലോകാരോഗ്യ സംഘടന നല്‍കുന്നത്. ഇപ്പോഴും വൈറസിനെതിരായ മരുന്ന് നിര്‍മിക്കപ്പെട്ടിട്ടില്ല എന്ന സാഹചര്യം കൂടി മുന്‍നിര്‍ത്തിയാണിത്. മരുന്ന് പരീക്ഷണത്തിലുണ്ടെങ്കിലും വിപണിയിലെത്താന്‍ ഒരു വര്‍ഷം മുതല്‍ ഒന്നര വര്‍ഷം വരെ എടുക്കുമെന്ന സ്ഥിതിയാണ്.

കടുത്ത നിലപാടുകള്‍ എടുക്കുന്നത് സാമ്പത്തികവ്യവസ്ഥയ്ക്ക് വലിയ തകരാറുണ്ടാക്കും എന്നാണ് ഇംപീരിയല്‍ കോളജ് ലണ്ടന്‍ നടത്തിയ പഠനം പറയുന്നത്. ചൈനയുടെ സാാമ്പത്തിക വ്യവസ്ഥയ്ക്ക് ഇതിനകം തന്നെ മാരകമായ പ്രഹരം കിട്ടിയിരിക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.


Next Story

Related Stories