TopTop
Begin typing your search above and press return to search.

കൊറോണ 'കിംവദന്തി' അല്ലെന്ന് തെളിഞ്ഞു, വൈറസിനെ കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയ ചൈനീസ് ഡോക്ടർ ലീയെ കുറ്റവിമുക്തനാക്കി, നടപടി മരണ ശേഷം

കൊറോണ കിംവദന്തി അല്ലെന്ന് തെളിഞ്ഞു, വൈറസിനെ കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയ ചൈനീസ് ഡോക്ടർ ലീയെ കുറ്റവിമുക്തനാക്കി, നടപടി മരണ ശേഷം

കൊറോണ വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതിന് ‘കിംവദന്തികൾ പ്രചരിപ്പിച്ചുവെന്ന്’ ശാസിക്കപ്പെട്ട ചൈനീസ് ഡോക്ടറെ കുറ്റവിമുക്തനാക്കി. അദ്ദേഹവും കൊറോണ ബാധിച്ച് മരിച്ചിരുന്നു. 2019 ഡിസംബറിൽ വുഹാനിൽ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത് സംബന്ധിച്ച് ആദ്യ മുന്നറിയിപ്പു നൽകിയത് ലീ വെൻലിയാങ് ആയിരുന്നു. എന്നാല്‍ അദ്ദേഹത്തെ ഭരണകൂടം ഭീഷണിപ്പെടുത്തി നിശ്ശബ്ദനാക്കി. ഡോക്ടറെ നിശ്ശബ്ദനാക്കി പകർച്ചവ്യാധി വിവരങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചുവെക്കാനാണ് അധികൃതർ ശ്രമിച്ചതെന്ന് ആരോപിച്ചുകൊണ്ട് ജനങ്ങള്‍ രംഗത്തെത്തി. അതോടെയാണ് സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചത്.

കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ചൈനയിലെ വൂഹാന്‍ പ്രവിശ്യയില്‍ കൊറോണ പൊട്ടിപ്പുറപ്പെട്ടത്. ഇക്കാര്യം ചൈനയിലെ പ്രമുഖ മെസേജിങ് ആപ്പായ വീചാറ്റിൽ, തന്റെ കൂടെ ഒപ്പം മെഡിക്കൽ പഠനം നടത്തിയവർ അംഗങ്ങളായ അലൂമ്നി ഗ്രൂപ്പില്‍ അദ്ദേഹം പങ്കുവെച്ചു. പ്രദേശിക കടൽമത്സ്യ മാർക്കറ്റിലുള്ള ഏഴു പേർ സാർസിനു സമാനമായ രോഗലക്ഷണങ്ങളുമായി തന്റെ ആശുപത്രിയിലെ ക്വാറന്റൈനില്‍ ഉണ്ടെന്നായിരുന്നു ലീയുടെ സന്ദേശം. അസുഖത്തിന് കാരണം കൊറോണ വൈറസാണെന്ന് പരിശോധനാ ഫലത്തില്‍നിന്ന് മനസിലാക്കാന്‍ സാധിച്ചുവെന്നും ലീ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ‘വ്യാജ കിംവദന്തികൾ പ്രചരിപ്പിച്ചതിന്’ കുറച്ചുനാൾ കഴിഞ്ഞ് പോലീസ് ലിയെ കസ്റ്റഡിയിലെടുക്കുകയും ‘സാമൂഹ്യക്രമത്തെ ഗുരുതരമായി തകർക്കുകയും’ നിയമം ലംഘിക്കുകയും ചെയ്തുവെന്ന് കാണിക്കുന്ന പോലീസ് രേഖയിൽ ഒപ്പിടാൻ അദ്ദേഹത്തെ നിര്‍ബന്ധിക്കുകയുമായിരുന്നു. പ്രധിഷേധം ശക്തമായതോടെ, വൈറസുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പരത്തിയതിന് എട്ട് പേര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചിട്ടുണ്ടെന്നും എന്നാൽ ഇവരിൽ ഒരാളാണോ ലി എന്ന് വ്യക്തമല്ലെന്നുമായിരുന്നു അധികൃതരുടെ പ്രതികരണം. ഒരാഴ്ചയ്ക്ക് ശേഷം 34 കാരനായ ഡോക്ടർക്ക് പനി പിടിപെട്ടു. ജനുവരി അവസാനം കോവിഡ് -19 സ്ഥിരീകരിക്കപ്പെടുകയും ഫെബ്രുവരി ആദ്യം അദ്ദേഹം മരണപ്പെടുകയുമായിരുന്നു.

  • ചൈനയിൽ 81000 ലധികം പേരെ ബാധിച്ച്, 3255 മരണങ്ങൾ.
  • സ്പെയിനിൽ 21000 ലധികം പേരെ ബാധിച്ച്, ആയിരത്തിലധികം മരണങ്ങൾ.
  • തെക്കൻ കൊറിയയിൽ 8800 ഓളം രോഗികളിൽ 102 മരണങ്ങൾ.
  • ജർമനിയിൽ ഇരുപതിനായിരത്തോളം രോഗികളിൽ 68 മരണങ്ങൾ
  • ഫ്രാൻസിൽ 12000 ലധികം രോഗികളിൽ 450 മരണങ്ങൾ
  • അമേരിക്കയിൽ ഇരുപതിനായിരത്തോളം രോഗികളിൽ 264 മരണങ്ങൾ
  • സ്വിറ്റ്സർലൻഡിൽ 5500 ലധികം രോഗികളിൽ 56 മരണങ്ങൾ

Next Story

Related Stories