TopTop
Begin typing your search above and press return to search.

VIDEO| ഗാല്‍വാന്‍ താഴ്‌വരയിലെ ഏറ്റുമുട്ടല്‍ വീഡിയോ പുറത്തുവിട്ട് ചൈന

VIDEO| ഗാല്‍വാന്‍ താഴ്‌വരയിലെ ഏറ്റുമുട്ടല്‍ വീഡിയോ പുറത്തുവിട്ട് ചൈന

ഇന്ത്യ ചൈന അതിര്‍ത്തി പ്രദേശമായ ലഡാക്കിലെ ഗാല്‍വാനില്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ ചൈന പുറത്തുവിട്ടു. ചൈനീസ് മാധ്യമമായ ഷെയ്ന്‍ ഷിവേയാണ് വീഡിയോ പുറത്തുവിട്ടത്. സംഘര്‍ഷത്തില്‍ 5 സൈനികര്‍ കൊല്ലപ്പെട്ടതായി ചൈന സമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് വിഡിയോ പുറത്തുവന്നത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലാണ് ഇന്ത്യയും ചൈനയും ഏറ്റുമുട്ടിയത്. സംഭവശേഷം ആദ്യമായാണ് തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടതായി ചൈന സമ്മതിക്കുന്നത്. അഞ്ച് സൈനികര്‍ മാത്രമെ കൊല്ലപ്പെട്ടുവെന്നാണ് ചൈനയുടെ അവകാശവാദം. എന്നാല്‍ 30 ചൈനീസ് സൈനികരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഇന്ത്യ പറയുന്നത്‌. സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരും വീരമൃത്യു വരിച്ചിരുന്നു.

പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളില്‍ ഇരുരാജ്യങ്ങളിലെയും സൈനികര്‍ ഒരു വലിയ നദി മുറിച്ചുകടക്കുന്നത് കാണം. മുന്നോട്ട് പോകുന്നവരില്‍ ചിലരെ സൈനികര്‍ തന്നെ തടയുന്നതും കാണാം. സൈനികരുടെ കൈയ്യില്‍ ബാറ്റണുകളും ഷീല്‍ഡുകളും ഉണ്ട്.



Next Story

Related Stories