TopTop
Begin typing your search above and press return to search.

'അന്റാർട്ടിക്കയിൽ പച്ചപ്പ് പടരുന്നു', കാലാവസ്ഥാ വ്യതിയാനം പായൽ വളരാൻ ഇടയാക്കുന്നെന്ന് ശാസ്ത്രജ്ഞർ

അന്റാർട്ടിക്ക് ഉപദ്വീപിൽ മൈക്രോസ്കോപ്പിക് ആൽഗകളുടെ ആദ്യത്തെ വലിയ തോതിലുള്ള സാന്നിദ്ധ്യം ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞു. അവ ഉരുകുന്ന ഹിമത്തിന്റെ ഉപരിതലത്തിൽ വിരിഞ്ഞുനിൽക്കുകയും ഉപരിതലത്തിന് പച്ചനിറം നൽകുകയും മറ്റ് ജീവജാലങ്ങൾക്ക് പോഷകാഹാര സ്രോതസ്സ് സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് അവര്‍ പറയുന്നു.

ഭാവിയിൽ അവയുടെ വ്യാപ്തി വർദ്ധിക്കുമെന്ന് ഗവേഷണത്തിന് പിന്നിലെ ബ്രിട്ടീഷ് ടീം വിശ്വസിക്കുന്നു. ആഗോള താപനം അതിന് അഭിവൃദ്ധി പ്രാപിക്കാൻ ആവശ്യമായ മലിനമായ അവസ്ഥകൾ സൃഷ്ടിക്കുന്നതാണ് കാരണം. ചില പ്രദേശങ്ങളിൽ ഏകകോശ ജീവജാലങ്ങള്‍ വളരെ കൂടുതലായതിനാല്‍ അവ മഞ്ഞു പാളികള്‍ക്ക് മുകളില്‍ ഇളം പച്ച നിറത്തില്‍ പരിലസിച്ചു കിടക്കുന്നു. അത് ബഹിരാകാശത്ത് നിന്ന്പോലും കാണാൻ കഴിയും എന്നാണ് നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.

കേംബ്രിഡ്ജ് സർവകലാശാലയിലെയും ബ്രിട്ടീഷ് അന്റാർട്ടിക്ക് സർവേയിലെയും ജീവശാസ്ത്രജ്ഞർ ഉപഗ്രഹ ഡാറ്റയും നേരിട്ടുള്ള നിരീക്ഷണവും വഴി ആൽഗകളെ കണ്ടെത്താനും അവയുടെ തോത് അളക്കാനും ആറുവർഷത്തോളമായി പരിശ്രമിക്കുന്നു. അതിന്റെ ഫലമായാണ് അതി ബൃഹത്തായ ഒരു ആൽഗ മാപ്പ് തയ്യാറാക്കാന്‍ സാധിച്ചത്. കാലാവസ്ഥാ പ്രതിസന്ധിയെത്തുടർന്ന് വെളുത്ത ഭൂഖണ്ഡം പച്ചയായി മാറുന്നതിന്‍റെയും, മറ്റ് ജീവജാലങ്ങൾക്ക് ഉപജീവനമാർഗം നൽകുന്നതിന്‍റെയും വേഗത വിലയിരുത്തുന്നതിന് ഈ മാപ്പ് സഹായകമാകും.

ആൽഗകൾ ചെറിയ ഫംഗസ്, ബാക്ടീരിയ എന്നിവയുമായി അടുത്ത ബോണ്ടുകൾ സൃഷ്ടിച്ചതായി അവർ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. 'ഇതൊരു കമ്മ്യൂണിറ്റിയാണ്. ഇത് പുതിയ ആവാസ വ്യവസ്ഥകൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ഇത് ഒരു പുതിയ ആവാസവ്യവസ്ഥയുടെ തുടക്കമായിരിക്കും' എന്ന് പഠനത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞരിൽ ഒരാളായ കേംബ്രിഡ്ജ് സർവകലാശാലയിലെ മാറ്റ് ഡേവി പറഞ്ഞു.


Next Story

Related Stories