TopTop

കൊറോണ: ലോകത്ത് ആകെ മരണങ്ങള്‍ 24,089; അമേരിക്കയില്‍ 1,300 പേര്‍ മരണത്തിന് കീഴടങ്ങി

കൊറോണ: ലോകത്ത് ആകെ മരണങ്ങള്‍ 24,089; അമേരിക്കയില്‍ 1,300 പേര്‍ മരണത്തിന് കീഴടങ്ങി

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകത്താകെ 532,257 പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ മരിച്ചവരുടെ എണ്ണം 24,089 ആണ്. ഇതുവരെ 124,332 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ബാക്കി കേസുകള്‍ 383,836.

നിലവില്‍ യുഎസ്സിലാണ് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ളത്. 85,594 പേര്‍ക്ക് രോഗം ബാധിച്ചു കഴിഞ്ഞു. 1,300 പേര്‍ മരണത്തിന് കീഴടങ്ങി. ഇവിടെ പുതിയതായി 160ഓളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏറ്റവുമടുത്ത മണിക്കൂറുകളില്‍ 5 പേര്‍ മരണത്തിന് കീഴടങ്ങി. ഇറ്റലിയില്‍ ഏറ്റവും പുതിയ വിവരങ്ങള്‍ പറയുന്നത് 80,589 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെന്നാണ്. ആകെ മരണം 8,215ല്‍ എത്തി നില്‍ക്കുന്നു. ഇവിടെനിന്ന് പുതിയ മരണങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടുകളെത്തിയിട്ടില്ല. മൊത്തം മരണം 8,215ല്‍ എത്തി നില്‍ക്കുന്നു.

സ്പെയിന്‍, ഇറാന്‍, ഫ്രാന്‍സ് എന്നിവിടങ്ങളാണ് കൂടുതല്‍ കേസുകളും മരണങ്ങളും സംഭവിച്ചു കൊണ്ടിരിക്കുന്ന മറ്റ് രാജ്യങ്ങള്‍. ഫ്രാന്‍സില്‍ 29,155 കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ ഇതുവരെ 1,696 മരണങ്ങളുണ്ടായിട്ടുണ്ട്. സ്പെയിനില്‍ 57,786 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ 4,365 മരണങ്ങളാണ് ഉണ്ടായിരിക്കുന്നത്. ജര്‍മനിയില്‍ 43,938 കേസുകളാണുള്ളത്. 267 മരണങ്ങളുണ്ടായി.

ദക്ഷിണ കൊറിയയില്‍ രോഗപ്പകര്‍ച്ച ഒരുവിധം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും പ്രശ്നങ്ങള്‍ തുടരുകയാണ്. 9,332 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 139 മരണങ്ങളാണ് ഇവിടെയുണ്ടായത്. 8 പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. റഷ്യയില്‍ വെറും 840 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മരണസംഖ്യ 3 ആണ്. വത്തിക്കാന്‍ സിറ്റിയില്‍ 4 പേര്‍ക്ക് കൊറോണ ബാധയുണ്ട്.


Next Story

Related Stories