TopTop
Begin typing your search above and press return to search.

കൊറോണ: ടോക്കിയോ ഒളിമ്പിക്സ് റദ്ദാക്കുമോ, തീരുമാനം മെയ് അവസാനം

കൊറോണ: ടോക്കിയോ ഒളിമ്പിക്സ് റദ്ദാക്കുമോ, തീരുമാനം മെയ് അവസാനം

കൊറോണ വൈറസ് ചൈനക്ക് പുറത്തും പിടിമുറുക്കുകയും ചൈനയിലുള്ളതിനേക്കാള്‍ കോവിഡ്-19 ബാധിക്കുന്നവരുടെ എണ്ണം മറ്റു രാഷ്ട്രങ്ങളിലാണെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിൽ പല അന്താരാഷ്ട്ര കായിക മത്സരങ്ങളും നിര്‍ത്തിവയ്ക്കേണ്ട അവസ്ഥയിലാണ്. അതില്‍തന്നെ ലോകം ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്നത് 2020-ടോക്കിയോ ഒളിമ്പിക്സിനെ കുറിച്ചാണ്.

ഈവര്‍ഷം ജൂലൈ 24 നും ഓഗസ്റ്റ് 25 നും ഇടയിലാണ് ഒളിമ്പിക്സ് നടക്കേണ്ടത്. കൊണോണ വൈറസ് ബാധ ഈ വിധത്തിൽ തുടർന്നാൽ ടോക്കിയോ ഒളിമ്പിക്സിനെ തന്നെ ബാധിക്കാനിടയുണ്ടെന്നാണ് ആശങ്ക. ജപ്പാനിലെ കൊവിഡ്-19 ബാധ ഇതിനോടകം രൂക്ഷമായതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

ഔദ്യോഗിക കണക്കുകൾ അനുസരിച്ച് 210 പേർക്ക് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ യഥാർത്ഥ കണക്ക് ഇതിലും വലുതാണെന്നാണ് റിപ്പോർട്ടുകൾ. വൈറസ് ബാധയുടെ പേരിൽ ജപ്പാൻ തീരത്ത് പിടിച്ചിട്ടുള്ള ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസിൽ മാത്രം 700 പേർക്ക് രോഗ ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജപ്പാന്റെ സാമ്പത്തിക രംഗത്തെയും വൈറസ് ബാധ കാര്യമായി പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ജപ്പാന്റെ ജിഡിപിയുടെ നാലാം പാദത്തിൽ വലിയ ഇടിവാണ് രോഗബാധയുടെ പശ്ചാത്തലത്തിൽ ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യം ഉൾപ്പെടെ ഒളിമ്പിക്സിനെ ബാധിച്ചേക്കുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, ഒളിമ്പിക്സ് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കാന്‍ മെയ് അവസാനം വരെ സമയമുണ്ടെന്നാണ് ഐ‌ഒ‌സി അംഗങ്ങള്‍ സൂചിപ്പിക്കുന്നത്. സമയമോ സ്ഥലമോ മാറ്റുന്നതിന് പകരം ഒളിമ്പിക്സ് റദ്ദാക്കാനാണ് സാധ്യതയെന്ന് ഐ‌ഒ‌സി അംഗം ഡിക്ക് പൌണ്ട് പറഞ്ഞു. അടുത്ത മാസം ചൈനയിൽ നടക്കേണ്ട അത്‌ലറ്റിക്സ് ലോക ഇൻഡോർ ചാമ്പ്യൻഷിപ്പുകൾ ഇതിനകംതന്നെ മാറ്റിവച്ചിട്ടുണ്ട്.

ഏതാണ്ട് 50 വർഷത്തിനിടയില്‍ ആദ്യമായി അന്താരാഷ്ട്ര റഗ്ബി യൂണിയൻ മത്സരങ്ങള്‍ മാറ്റിവയ്ക്കേണ്ട അവസ്ഥയിലാണ്. ഇംഗ്ലണ്ട്, ഫ്രാൻസ്, അയർലൻഡ്, ഇറ്റലി, സ്കോട്ട്ലൻഡ്, വെയിൽസ് എന്നീ ആറു ടീമുകള്‍ മാറ്റുരക്കുന്ന പ്രധാന കായിക മത്സരമാണിത്‌. സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച പാരീസിൽ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തുന്നുണ്ടെങ്കിലും സമയം പുനക്രമീകരിക്കാനുള്ള സാധ്യത കുറവാണ്.

ജൂൺ 12 ന് റോമിൽനിന്നും ആരംഭിക്കേണ്ട യുവേഫാ ചാമ്പ്യന്‍ഷിപ്പുകളും പ്രതിസന്ധിയിലായേക്കും. സ്ഥിതിഗതികൾ നിരന്തരമായി പരിശോധിക്കുകയും, ഓരോ രാജ്യത്തേയും പ്രത്യേകമായി നിരീക്ഷിച്ചുകൊണ്ടിരിക്കുയും ചെയ്യുകയാണെന്ന് യുവേഫ വ്യക്തമാക്കി. ഇറ്റലിക്കെതിരായ ഇംഗ്ലണ്ടിന്റെ സന്നാഹമത്സരം മാർച്ച് 27 ന് വെംബ്ലിയിൽ വെച്ചാണ് നടക്കേണ്ടത്.

ഈ വാരാന്ത്യത്തില്‍ നടത്തേണ്ട മുഴുവൻ സ്വിസ് ലീഗ് പ്രോഗ്രാമുകളും റദ്ദാക്കി. ജപ്പാനിലെ ജെ-ലീഗ്, ദക്ഷിണ കൊറിയയുടെ കെ-ലീഗ്, ചൈനയുടെ സൂപ്പർ ലീഗ് എന്നിവയും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ചൈനീസ് ഗ്രാൻഡ് പ്രിക്സ് മാറ്റിവച്ചതിനെത്തുടർന്ന്, ഓസ്‌ട്രേലിയ, ബഹ്‌റൈൻ, വിയറ്റ്നാം എന്നിവിടങ്ങളിൽ വരാനിരിക്കുന്ന മൽസരങ്ങളിലാണ് ആരാധകരുടെ ശ്രദ്ധ.


Next Story

Related Stories