TopTop
Begin typing your search above and press return to search.

കോവിഡ് 19 ഭീതി, കൊറോണ വൈറസ് വ്യാപനം ചർച്ചചെയ്യാന്‍ വിളിച്ച സമ്മേളനം റദ്ദാക്കി

കോവിഡ് 19 ഭീതി, കൊറോണ വൈറസ് വ്യാപനം ചർച്ചചെയ്യാന്‍ വിളിച്ച സമ്മേളനം റദ്ദാക്കി

പുതിയ കൊറോണ വൈറസ് (കോവിഡ് 19) മനുഷ്യരില്‍നിന്നും മനുഷ്യരിലേക്ക് വ്യാപകമായി പടരാന്‍ തുടങ്ങുകയും ആഗോള മഹാമാരിയായി പ്രഖ്യാപിക്കുകയും ചെയ്തതോടെ കൊറോണ വൈറസിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത വട്ടമേശ സമ്മേളനം റദ്ദാക്കി. കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസായിരുന്നു കോണ്‍ഫറന്‍സ് വിളിച്ചു ചേര്‍ത്തത്. മാർച്ച് 11 മുതൽ ഏപ്രിൽ 3 വരെ ന്യൂയോർക്ക്, വാഷിംഗ്ടൺ എന്നിവിടങ്ങളില്‍ നടക്കേണ്ട എല്ലാ കോണ്‍ഫറന്‍സുകളും റദ്ദാക്കിയിട്ടുണ്ട്.

വര്‍ഷം തോറും നടക്കാറുള്ള വിഖ്യാതമായ ന്യൂയോർക്ക് ഓട്ടോ ഷോ ഉൾപ്പെടെ റദ്ദാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. ഓഗസ്റ്റ് അവസാനം പരിപാടി സംഘടിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ന്യൂയോർക്ക് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ. ന്യൂയോര്‍ക്കില്‍ കൊറോണ ബാധിതരുടെ എണ്ണം കൂടിവരാന്‍ തുടങ്ങിയതോടെ മെട്രോ ന്യൂയോർക്കില്‍ സംഘടിപ്പിക്കപ്പെടുന്ന ഓരോ പരിപാടികളും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

കൊറോണ വ്യാപനത്തിന്‍റെ വേഗത കുറയ്ക്കുന്നതിനായി പൊതുജനങ്ങള്‍ കൂടിച്ചേരുന്ന സ്ഥലങ്ങള്‍ അടയ്ക്കാനും നിയന്ത്രിക്കാനുമായി ദേശീയ ഗാർഡിനെ നഗരത്തിലേക്ക് അയക്കുമെന്ന് ഗവർണർ ആൻഡ്രൂ ക്യൂമോ പത്രസമ്മേളനത്തിൽ പറഞ്ഞു. വൈറസിന്റെ വ്യാപനത്തോടെ യു‌എസിലുടനീളം ഇതുവരെ 1 ദശലക്ഷം ആളുകളെങ്കിലും പങ്കെടുക്കേണ്ട 50 ലധികം പ്രധാന കോർപ്പറേറ്റ് ഇവന്റുകള്‍ റദ്ദാക്കിയിട്ടുണ്ട്.


Next Story

Related Stories