TopTop
Begin typing your search above and press return to search.

കൊറോണ മരണം ചൈനയിൽ 2000 കടന്നു, ജപ്പാൻ തീരത്തുള്ള കപ്പലിൽ നിന്ന് യാത്രക്കാരെ പുറത്തെത്തിച്ചു

കൊറോണ മരണം ചൈനയിൽ 2000 കടന്നു, ജപ്പാൻ തീരത്തുള്ള കപ്പലിൽ നിന്ന് യാത്രക്കാരെ പുറത്തെത്തിച്ചു

നൊവേല്‍ കൊറോണ വൈറസ് (കൊവിഡ് 19) മൂലമുള്ള മരണം ചൈനയില്‍ 2004 ആയി. മെയിന്‍ലാന്‍ഡ് ചൈനയില്‍ മാത്രം 74,185 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലായി 500ലധികം പേര്‍ക്കും. അതിനിടെ ജപ്പാന്‍ തീരത്ത് ക്വാറന്റൈന്‍ ചെയ്തിരുന്ന ആഡംബര ക്രൂയിസ് കപ്പലിലെ യാത്രക്കാരെ പുറത്തെത്തിച്ച് തുടങ്ങി. 14 ദിവസത്തെ ക്വാറന്റൈന് ശേഷമാണ് ഇവരെ പുറത്തുകൊണ്ടുവന്നത്.

ക്വാറന്റൈന്‍ കാലാവധിയില്‍ കൊറോണ നെഗറ്റീവ് ആയി കണ്ടെത്തിയവരെ മാത്രമാണ് പുറത്തിറക്കുന്നത്. വൈറസ് ബാധിച്ചതിന്റെ യാതൊരു ലക്ഷണവും കാണാത്തവരെ മാത്രം. കുറച്ച് ദിവസങ്ങളെടുത്താണ് ഇവരെ പുറത്തെത്തിക്കുക എന്ന് ആരോഗ്യ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കപ്പലില്‍ 88 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ കപ്പലിനകത്ത് കൊറോണ പോസിറ്റീവ് കണ്ടെത്തിയവരുടെ എണ്ണം 542 ആയി.


Next Story

Related Stories