TopTop

കൊവിഡ് 19 യുഎസ്സിന്റെ നട്ടെല്ലൊടിക്കുന്നു, തൊഴിൽ രഹിത സഹായത്തിന് അപേക്ഷിച്ച് 33 ലക്ഷം പേർ

കൊവിഡ് 19 യുഎസ്സിന്റെ നട്ടെല്ലൊടിക്കുന്നു, തൊഴിൽ രഹിത സഹായത്തിന് അപേക്ഷിച്ച് 33 ലക്ഷം പേർ

കൊവിഡ് 19 മഹാമാരി അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ വലിയൊരു ഭാഗവും അടച്ചുപൂട്ടിയതോടെ 3.3 ദശലക്ഷം ആളുകൾ കഴിഞ്ഞയാഴ്ച യുഎസിൽ തൊഴില്‍ രഹിതരായി. അതോടെ, കൊവിഡ് പ്രതിസന്ധിയുടെ ആഘാതം പൂർണ്ണമായി ഉയർന്നുവന്നു തുടങ്ങി. തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് വ്യക്തികൾ സമർപ്പിച്ച അപേക്ഷകള്‍ കഴിഞ്ഞ ആഴ്ചവരെ 281,000 ആയിരുന്നു. എന്നാലത് 3 ദശലക്ഷത്തിലധികം വർദ്ധിച്ച് 3.28 ദശലക്ഷമായി ഉയർന്നതായി തൊഴിൽ വകുപ്പ് അറിയിക്കുകയായിരുന്നു. 1982 ഒക്ടോബർ 2-ന് ശേഷം യു,എസില്‍ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ വച്ച് ഏറ്റവും ഉയർന്ന തൊഴിലില്ലായ്മാ നിരക്കാണിത്.

വൈറസിനെ അടിച്ചമർത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായി ആളുകൾ തടിച്ചുകൂടുന്നത് തടയുന്നത് അടക്കമുള്ള സാമൂഹികമായ അകലം പാല്കിക്കുന്നതിനുള്ള നടപടികള്‍ ഒരുവശത്ത് സ്വീകരിക്കുമ്പോഴാണ് മറുവശത്ത് യുഎസ് നേരിടുന്ന കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ പുറത്തുവരുന്നത്. യുഎസിലെ തൊഴിലില്ലായ്മ 20 ശതമാനത്തിലെത്തുമെന്നാണ് യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവ് മ്യുചിൻ പ്രവചിച്ചത്. കൊവിഡ് -19 ന്റെ ആഘാതം ലഘൂകരിക്കുന്നതിന് നികുതിദായകർക്ക് നേരിട്ട് പണം നല്‍കുന്ന, വ്യവസായങ്ങൾക്ക് സംരക്ഷണം നല്‍കുന്ന 2 തൃല്ല്യന്‍ ഡോളര്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയാണ്‌ ട്രംപ് ഭരണകൂടം മുന്നോട്ട് പോകുന്നത്. എന്നാല്‍ അതൊന്നും തൊഴിലില്ലായ്മയെ പിടിച്ചുകെട്ടില്ല.

കൊവിഡ് -19 ന്റെ ആഘാതം മിക്കവാറും എല്ലാ സംസ്ഥാനങ്ങളും അനുഭവിക്കുന്നതായി തൊഴിൽ വകുപ്പ് പറയുന്നു. ആരോഗ്യം, സാമൂഹിക സഹായം, കല, വിനോദം, ഗതാഗതം, വെയർ ഹൌസിംഗ്, നിര്‍മ്മാണ മേഖല തുടങ്ങി സേവന മേഖലയെയാണ് മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ചത്. യുഎസിലുടനീളം, ജോലിയിൽ നിന്ന് പിരിച്ചുവിട്ട തൊഴിലാളികൾ തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായുള്ള അപേക്ഷകളുമായി സംസ്ഥാന തൊഴിൽ വകുപ്പുകള്‍ കയറിയിറങ്ങുകയാണ്. ആഗോള കൊവിഡ് -19 കേസുകളിൽ ഏകദേശം 5% വരുന്ന ന്യൂയോർക്ക് സിറ്റിയിൽ അപേക്ഷകരുടെ എണ്ണത്തില്‍ 1,000% വർധനവാണ് ഉണ്ടായിരിക്കുന്നത്.


Next Story

Related Stories