TopTop
Begin typing your search above and press return to search.

കൊറോണ: സ്‌പെയിനില്‍ ഇന്നലെ മരിച്ചത് 838, ഇറ്റലി 756, അമേരിക്കയില്‍ രണ്ടാഴ്ചയ്ക്കകം മരണ സംഖ്യ വര്‍ധിക്കുമെന്ന് ട്രംപ്

കൊറോണ: സ്‌പെയിനില്‍ ഇന്നലെ മരിച്ചത് 838, ഇറ്റലി 756, അമേരിക്കയില്‍ രണ്ടാഴ്ചയ്ക്കകം മരണ സംഖ്യ വര്‍ധിക്കുമെന്ന് ട്രംപ്

ഇറ്റലിയക്ക് പിന്നാലെ സ്‌പെയിനില്‍ കൊവിഡ് 19 ബാധമൂലമുള്ള മരണ സംഖ്യ കുതിക്കുന്നു. ഇന്നലെയാണ് സ്‌പെയിനില്‍ ഏറ്റവും കൂടുതല് ആളുകള്‍ മരിച്ചത്. 838 പേര്‍. ഇറ്റലിയില്‍ ഇന്നലെ 756 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മരണ സംഖ്യ വര്‍ധിക്കുകയും സാമ്പത്തിക മാന്ദ്യം പിടികൂടുകയും ചെയ്യുന്നതിനിടെ യൂറോപ്യന്‍ യൂണിയന്‍, അംഗരാജ്യങ്ങളെ സഹായിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. ഇതുമായി ബന്ധപ്പെട്ട് യുറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ശക്തമായ അഭിപ്രായ വ്യത്യാസവും നിലനില്‍ക്കുന്നുണ്ട്. അതിനിടെ അമേരിക്കയില്‍ സ്ഥിതിഗതികള്‍ രണ്ടാഴ്ച്ച കൊണ്ട് കൂടുതല്‍ രൂക്ഷമാകുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അതുകൊണ്ട് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ നീട്ടി.

സ്‌പെയിനില്‍ കൊറോണ ബാധ തുടങ്ങിയതിന് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇന്നലെയാണ്. ഇതോടെ ആ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 6528 ആയി. 78,797 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച ഇറ്റലിയില്‍ സ്ഥിതിഗതികള്‍ക്ക് കാര്യമായ മാറ്റമുണ്ടായിട്ടില്ല. ഇന്നലെ 756 പേര്‍ മരിച്ചതോടെ 10,779 പേര്‍ക്കാണ് കൊവിഡ് 19 മുലം ജീവന്‍ നഷ്ടമായത്. ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് ലഭ്യമാക്കുകയാണ് ഏറ്റവും പ്രധാനവെല്ലുവിളിയെന്ന് സ്‌പെയിനിലെ ആരോഗ്യ വകുപ്പിന്റെ ചുമതലയുള്ള ഫെര്‍ണാണ്ടോ സൈമണ്‍ പറഞ്ഞു. കൊറോണ മൂലം മരിച്ചവരില്‍ പകുതിയിലേറെ പേര്‍ ഇറ്റലിയല്‍നിന്നും സ്‌പെയിനില്‍നിന്നുമാണ്. ലോകത്താകമാനം 32,000 ആളുകളാണ് ഇതിനകം മരിച്ചത് 6,80,000 പേര്‍ക്കാണ് രോഗ ബാധ ഉണ്ടായിരിക്കുന്നത്. കൊവിഡ് 19 മൂലം ഉണ്ടായ സവിശേഷ സാഹചര്യം നേരിടുന്നതില്‍ യുറോപ്യന്‍ യൂണിയന്‍ കൂടുതല്‍ ഇടപെടണമെന്ന ആവശ്യം അംഗരാജ്യങ്ങള്‍ക്കിടയില്‍ സജീവമാകുകയാണ്. ഇതിനകം ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. യുറോപ്യന്‍ യൂണിയന്‍ രൂപികരിക്കപ്പെട്ടതിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തേതെന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചേഴ്‌സ് പറഞ്ഞു. ആ വെല്ലുവിളി ഏറ്റെടുക്കാന്‍ 27 രാജ്യങ്ങളുടെ കൂട്ടായ്മ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. 'യുറോപ് അപകടത്തിലാണ്' അദ്ദേഹം പറഞ്ഞു. നേരത്തെ ഫ്രാന്‍സും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തുവന്നിരുന്നു. കൊറോണ മൂലം ഉണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് കൊറോണ ബോണ്ടുകള്‍ ഇറക്കി പ്രതിസന്ധി പരിഹരിക്കാന്‍ അംഗര രാജ്യങ്ങളെ സഹായിക്കണമെന്നാണ് ഈ രാജ്യങ്ങള്‍ ആവശ്യപ്പെടുന്നത്. മറ്റ് ആറ് രാജ്യങ്ങളും ഇതേ ആവശ്യം മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ നെതര്‍ലാന്‍സ്, ഓസ്ത്രിയ, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ ഇതിനെ എതിര്‍ക്കുകയാണ്. വൈറസ് ബാധ തടയുന്നതിന് കൂടുതല്‍ രാജ്യങ്ങള്‍ ചൈനയുടെ സഹായം തേടി. ടെസ്റ്റിംങ് കിറ്റുകള്‍, മാസ്‌ക്കുകള്‍ എന്നിവയ്ക്ക് വേണ്ടിയാണ് ചൈനീസ് സഹായം കൂടുതലായി തേടുന്നത്. അതേസമയം വേണ്ട നിലവാരമില്ലെന്ന് പറഞ്ഞ് സ്‌പെയിനും നെതര്‍ലാന്റ്‌സും ചൈനയില്‍നന്ന് വന്ന മെഡിക്കല്‍ ഉത്പന്നങ്ങള്‍ തിരിച്ചയക്കുകയും ചെയ്തു. അമേരിക്കയില്‍ സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുന്നതിനിടെ നിയന്ത്രണങ്ങല്‍ കൂടുതല്‍ ദിവസത്തേക്ക് നീട്ടാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചു. ഈസ്റ്ററിന് മുമ്പ് നിയന്ത്രണങ്ങളില്‍ അയവുവരുത്തുമെന്നായിരുന്നു നേരത്തെ ട്രംപ് അവകാശപ്പെട്ടിരുന്നത്. ഏപ്രില്‍ 30 വരെ നിയന്ത്രണള്‍ നീട്ടാനാണ് ട്രംപ് തീരുമാനിച്ചത്. രണ്ടാഴ്ചയില്‍ അമേരിക്കയില്‍ കൂടുതല് പേര്‍ മരിക്കാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനകം 2414 പേരാണ് അമേരിക്കിയില്‍ വൈറസ് ബാധ മൂലം മരിച്ചത്. 137294 പേര്‍ക്കാണ് രോഗം ബാധിച്ചത്. ജൂണ്‍ മാസത്തോടെ കൊറോണയില്‍നിന്ന് അമേരിക്ക മുക്തമാകുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുളള ചില സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. ന്യൂജേഴ്‌സി, കണക്ടിറ്റിക്യൂട്ട എന്നീ സംസ്ഥാനങ്ങളിലാണ് നിയന്ത്രണം കര്‍ശനമാക്കിയിട്ടുള്ളത്. തെറ്റായ പ്രഖ്യാപനങ്ങളെടുക്കുന്നത് മൂലവും വൈകി നടപടി സ്വീകരിക്കുന്നതുമൂലവും മരണസംഖ്യം കൂടുന്നത് കാരണമാകുകായാണെന്ന് സെനറ്റ് സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു ബ്രിട്ടനിലും നിയന്ത്രണണങ്ങല്‍ കൂടുതല്‍ കര്‍ക്കശമാക്കുകയും കൂടുതല്‍ സമയത്തേക്ക് ദീര്‍ഘിപ്പിക്കുകയും ചെയ്തിട്ടുമുണ്ട്.


Next Story

Related Stories