TopTop

ചൈനയിലെ കൊറോണ: മരണം 1488; പുതിയ 5,090 കേസുകൾ റിപ്പോർട്ട് ചെയ്തു

ചൈനയിലെ കൊറോണ: മരണം 1488; പുതിയ 5,090 കേസുകൾ റിപ്പോർട്ട് ചെയ്തു

ചൈനയിൽ കൊറോണ ബാധയിൽ മരിച്ചവരുടെ എണ്ണം 1,488 കടന്നു. കഴിഞ്ഞ ദിവസം മരണം 1300ലാണ് നിന്നിരുന്നത്. ദിനംപ്രതിയുള്ള മരണങ്ങളുടെ നിരക്ക് പൊതുവിൽ കൂടിയിട്ടുണ്ട്. 100നു താഴെ നിന്നിരുന്ന നിരക്ക് ഇപ്പോൾ ശരാശരി ഇരുന്നൂറിലെത്തിയിരിക്കുകയാണ്. കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും വർധനയുണ്ട്. 5,090 പുതിയ കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആകെ സ്ഥിരീകരിച്ച കേസുകൾ 63,841 ആയിട്ടുണ്ട്.

അതെസമയം കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തതു പോലത്തെ വൻതോതിലുള്ള വർധന വന്നിട്ടില്ല. എങ്കിലും പൊതുവിൽ കൂടുതലാണ്. കൊറോണ ബാധിതരെെന്ന് കണക്കാക്കുന്നവരുടെ തിരിച്ചറിയുന്ന രീതികളിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. ഇതാകാം കഴിഞ്ഞദിവസത്തെ വർധനയ്ക്ക് കാരണമായതെന്ന് കരുതപ്പെടുന്നു.

ലോകത്തെ ഏതൊരു വലിയ ഭീകരപ്രസ്ഥാനത്തേക്കാളും വലിയ ഭീകരനാണ് ചൈനയില്‍ നിന്ന് പടര്‍ന്നുപിടിച്ച നൊവേല്‍ കൊറോണ വൈറസ് എന്ന് ലോകാരോഗ്യ സംഘടന (ഡ്ബ്ല്യുഎച്ച്ഒ) വിശേഷിപ്പിക്കുകയുണ്ടായി. റോണയെ പബ്ലിക്ക് എനിമി നമ്പര്‍ വണ്‍ ആയി കാണണമെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു. ലോകത്ത് ആരോഗ്യസംവിധാനം ഏറ്റവും ദുര്‍ബലമായ 30 രാജ്യങ്ങള്‍ കൊറോണയെ നേരിടാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് ഗെബ്രിയേസസ് പറഞ്ഞു. ഒരു ഭീകരാക്രമണം ഉണ്ടാക്കുന്ന രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ പ്രശ്‌നങ്ങളേക്കാള്‍ വലുതാണ് കൊറോണ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍. ഇത് മനസ്സിലാക്കി പ്രതികരിച്ചില്ലെങ്കില്‍ എന്തെങ്കിലും പാഠം നമ്മള്‍ പഠിക്കുന്നതായി പറയാന്‍ കഴിയില്ല.


Next Story

Related Stories