TopTop
Begin typing your search above and press return to search.

കൊറോണ മരണനിരക്കിലും രോഗപ്പകര്‍ച്ചയിലും വന്‍ വര്‍ധന; ചൈനയില്‍ മരണം 1300 കടന്നു

കൊറോണ മരണനിരക്കിലും രോഗപ്പകര്‍ച്ചയിലും വന്‍ വര്‍ധന; ചൈനയില്‍ മരണം 1300 കടന്നു

കൊറോണ വൈറസ് കേസുകളില്‍ ദിനംപ്രതിയുള്ള മരണനിരക്കില്‍ വലിയ തോതില്‍ വര്‍ധന വന്നതായി റിപ്പോര്‍ട്ട്. ബുധനാഴ്ച മാത്രം 245 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. തൊട്ടു മുമ്പത്തെ ദിവസത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച 97 ആയിരുന്നു മരണനിരക്ക്.

ആശങ്കപ്പെടുത്തുന്ന മറ്റൊരു വസ്തുത, കൊറോണ ബാധയുടെ അളവ് വര്‍ധിച്ചിരിക്കുന്നു എന്നതാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 15,000 പുതിയ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട് ചൈനയില്‍. ഇതോടെ ആകെ കൊറോണ ബാധിതരുടെ എണ്ണം 60,000ത്തിനടുത്തെത്തി. ചൊവ്വാഴ്ച 2015 പുതിയ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ നിന്നാണ് ഏഴിരട്ടിയിലധികമായി കേസുകളുടെ എണ്ണം ഉയര്‍ന്നിരിക്കുന്നത്. കൊറോണ പകര്‍ച്ച അതിഭീകരമാം വിധം ഉയരുന്നുവെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

അതെസമയം, ഇത്തരത്തില്‍ വര്‍ധനയുണ്ടാകാന്‍ കാരണമായി ഹുബേയിലെ ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്, കൊറോണ പരിശോധനയ്ക്ക് പുതിയ ക്ലിനിക്കല്‍ രീതികള്‍ കൊണ്ടു വന്നതാണ്. ഏതുതരം മാറ്റമാണ് വന്നിരിക്കുന്നതെന്നതില്‍ വ്യക്ത റിപ്പോര്‍ട്ടുകളിലില്ല. കണക്കുകൂട്ടലുകളില്‍ വരുത്തിയ മാറ്റമാകാം ഈ വര്‍ധനയ്ക്ക്a കാരണമെന്ന് ദി ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടര്‍ അനുമാനിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിനും കാര്യത്തില്‍ വ്യക്തത പോര. കുറച്ചു സമയങ്ങള്‍ക്കകം വ്യക്തമായ റിപ്പോര്‍ട്ട് വരുമെന്ന് പ്രതീക്ഷിക്കാം.

ഇതിനിടയില്‍ ഇതരരാജ്യങ്ങളിലും കൊറോണ കേസുകള്‍ വര്‍ധിക്കുന്നുണ്ട്. യുഎസ്സിലെ സാന്‍ഡിയാഗോയില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. യുകെയില്‍ എട്ട് കേസുകള്‍ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ജപ്പാനില്‍ പിടിച്ചുവെച്ചിട്ടുള്ള കപ്പലിലെ രണ്ട് ഇന്ത്യന്‍ ജീവനക്കാര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.


Next Story

Related Stories