TopTop
Begin typing your search above and press return to search.

ലോക്ക്ഡൗണിനു ശേഷവും വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരെ തിരികെ വിളിക്കില്ലെന്ന് ഫേസ്ബുക്ക്

ലോക്ക്ഡൗണിനു ശേഷവും വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരെ തിരികെ വിളിക്കില്ലെന്ന് ഫേസ്ബുക്ക്

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക വ്യാപകമായി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതോടെ പല കമ്പനികളും ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' നല്‍കിയിരിക്കുകയാണ്. എന്നാല്‍, ലോക്ക് ഡൌണ്‍ കഴിഞ്ഞാലും വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരെ തിരികെ വിളിക്കില്ലെന്നാണ് ടെക് ഭീമനമായ ഫേസ്ബുക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സിലിക്കൺ വാലിയിയില്‍ നിന്നും വൈവിധ്യമാര്‍ന്ന അസംഖ്യം സ്ഥലങ്ങളിലേക്ക് പ്രവര്‍ത്തന മണ്ഡലം നീട്ടാനാണ് കമ്പനി ആലോചിക്കുന്നതെന്ന് മാർക്ക് സക്കർബർഗ് വ്യാഴാഴ്ച ജീവനക്കാരോട് പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കായ ഫേസ്ബുക്ക് വിദൂര സ്ഥലങ്ങളിലുള്ളവരെ ജോലിക്കെടുക്കുമെന്ന് പ്രഖ്യാപിച്ച സക്കർബർഗ് അടുത്ത അഞ്ച് മുതൽ 10 വർഷത്തിനുള്ളിൽ കമ്പനിയുടെ പകുതിയോളം ജീവനക്കാരും വിദൂര സ്ഥലങ്ങളില്‍ നിന്നുകൊണ്ടാകും ജോലി ചെയ്യുക എന്നും പറഞ്ഞു. 'വളരെയേറെ ചിന്തിച്ച് ഉത്തരവാദിത്തത്തോടെ സാധ്യമാക്കേണ്ട ഒരു സാഹചര്യമാണത്. അതുകൊണ്ടുതന്നെ, അടുത്ത അഞ്ച് മുതൽ 10 വർഷത്തിനുള്ളിൽ മാത്രമേ അത് സാധ്യമാകൂ. ജോലിയുടെ സ്വഭാവവും തൊഴിലാളികളുടെ പ്രകടനത്തെയും അടിസ്ഥാനമാക്കി നിലവിലുള്ള ജീവനക്കാരില്‍ അത് എത്രത്തോളം സാധ്യമാകും എന്ന് നോക്കുന്നുണ്ട്. 2021 ജനുവരി 1 ന് അക്കാര്യത്തില്‍ കൃത്യമായ വിവരം ലഭിക്കും', അദ്ദേഹം വ്യക്തമാക്കി.

ലോകമെമ്പാടുമുള്ള 70 ഓഫീസുകളിലായി 48,000- ത്തിലധികം ജീവനക്കാരുള്ള ഫേസ്ബുക്ക് കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് സ്ഥിരമായി വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയ ഏറ്റവും വലിയ കമ്പനിയാണ്. ഈ മാസം ആദ്യം, ട്വിറ്ററിന്റെ സിഇഒ ജാക്ക് ഡോർസിയും ജീവനക്കാർക്ക് വീട്ടിൽ നിന്ന് 'എന്നെന്നേക്കുമായി' ജോലിചെയ്യാന്‍ അവസരമൊരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആമസോണും വര്‍ക്ക് ഫ്രം ഹോം ഒക്ടോബർ ആദ്യം വരെ നീട്ടിയിട്ടുണ്ട്.


Next Story

Related Stories