TopTop
Begin typing your search above and press return to search.

കൊറോണ, ഇറ്റലിയില്‍ ഭീതിപ്പെടുത്തുന്ന വര്‍ദ്ധനവ്, 24 മണിക്കൂറില്‍ 40 ശതമാനം, രോഗ വ്യാപനം 60 രാജ്യങ്ങളിലേക്ക്, ദുര്‍ബല ആരോഗ്യ സംവിധാനമുള്ള രാജ്യങ്ങള്‍ക്ക് ഡബ്ല്യു എച്ച് ഒയുടെ മുന്നറിയിപ്പ്

കൊറോണ, ഇറ്റലിയില്‍ ഭീതിപ്പെടുത്തുന്ന വര്‍ദ്ധനവ്, 24 മണിക്കൂറില്‍ 40 ശതമാനം, രോഗ വ്യാപനം 60 രാജ്യങ്ങളിലേക്ക്, ദുര്‍ബല ആരോഗ്യ സംവിധാനമുള്ള രാജ്യങ്ങള്‍ക്ക് ഡബ്ല്യു എച്ച് ഒയുടെ മുന്നറിയിപ്പ്

രണ്ടു മാസം മുന്‍പ് ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ (കോവിഡ്-19)യുടെ താണ്ഡവം തുടരുന്നു. ഇതുവരെ 87,000ല്‍ അധികം രോഗ ബാധ സ്ഥിരീകരിച്ചു കഴിഞ്ഞു. മരണം 3000 കടന്നു. ചൈനയ്ക്ക് പുറത്ത് ഇറാന്‍, ഇറാഖ്, ഇറ്റലി, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ കൊറോണ ആഞ്ഞടിക്കുകയാണ്. ഇതുവരെയായി 60നു മുകളില്‍ രാജ്യങ്ങളില്‍ രോഗബാധ സ്ഥിരീകരിച്ചു കഴിഞ്ഞു. ഏറ്റവും ഒടുവില്‍ ഓസ്ട്രേലിയ, തായ്ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നും ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ഡൊമിനിക്കന്‍ റിപ്പബ്ലിക്, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളില്‍ ആദ്യ കൊറോണ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിയില്‍ 24 മണിക്കൂറിനുള്ളില്‍ 1576 കൊറോണ ബാധയാണ് സ്ഥിരീകരിച്ചത്. വര്‍ദ്ധനവ് ഇതുവരെ രേഖപ്പെടുത്തിയതിന്റെ 40% ആണെന്ന് ഇറ്റാലിയന്‍ അധികൃതര്‍ പറഞ്ഞു. ഇതുവരെ രാജ്യത്തു 34 പേരാണ് കൊറോണ ബാധിച്ചു മരിച്ചിട്ടുള്ളത്. അമേരിക്കയില്‍ 72 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഒരാള്‍ മരണപ്പെട്ടു. അതേസമയം മരണപ്പെട്ടയാള്‍ക്ക് കൊറോണ ബാധിച്ച സ്രോതസ്സ് സംബന്ധിച്ചു അവ്യക്തത തുടരുന്നത് ഭീതിയുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ മുന്‍ ദിവസങ്ങളില്‍ നിന്നും വിഭിന്നമായി ചൈനയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന കൊറോണ കേസുകളുടെ എണ്ണം നേരിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 573 കൊറോണ കേസുകളാണ് ചൈനയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ദുര്‍ബലമായ ആരോഗ്യ സംവിധാനമുള്ള രാജ്യങ്ങളിലെ കൊറോണ ബാധയ്ക്കാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. കൊറോണ നിയന്ത്രണത്തിനായി 108 കോടി രൂപ അനുവദിച്ചു. വിവിധ രാജ്യങ്ങളില്‍ യാത്രാ, പൊതു ചടങ്ങുകല്‍ക്കുള്ള വിലക്ക് തുടരുന്നു. പാരീസിലെ ലോക പ്രശസ്തമായ ലോവ് മ്യൂസിയം ജീവനക്കാരുടെ നിസഹകരണത്തെ തുടര്‍ന്ന് അടച്ചിട്ടു.


Next Story

Related Stories