TopTop
Begin typing your search above and press return to search.

വിവാഹശേഷം ജോലി ഉപേക്ഷിച്ചില്ല; പാക് മാധ്യമപ്രവര്‍ത്തകയെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

വിവാഹശേഷം ജോലി ഉപേക്ഷിച്ചില്ല; പാക് മാധ്യമപ്രവര്‍ത്തകയെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

ജോലി ഉപേക്ഷിക്കണമെന്ന ആവശ്യം അംഗീകരിക്കാതിരുന്ന മാധ്യമപ്രവര്‍ത്തകയെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു. ഏഴ് മാസം മുമ്പാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷം ബന്ധം മോശമാകുകയായിരുന്നു. ജോലി ഉപേക്ഷിക്കണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടു. എന്നാല്‍ മാധ്യമപ്രവര്‍ത്തകയായ ഭാര്യ ഇതിന് വിസമ്മതിക്കുകയായിരുന്നു.

ഉരൂജ് ഇഖ്ബാല്‍ എന്നയാളാണ് കൊല ചെയ്യപ്പെട്ടത്. ലാഹോറില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഉറുദു ദിനപത്രത്തിലാണ് ഉരൂജ് ജോലി ചെയ്തിരുന്നത്. കൊല നടന്നത് പത്രത്തിന്റെ പരിസരത്തു വെച്ചാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭര്‍ത്താവ് ദില്‍വാര്‍ അലി റിവോള്‍വറുമായെത്തി പത്രത്തിന്റെ കവാടത്തില്‍ വെച്ച് കൊല നടത്തുകയായിരുന്നു.

ഭര്‍ത്താവും മാധ്യമപ്രവര്‍ത്തകനാണ്.

ഇരുവരും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. വിവാഹശേഷം ഭര്‍ത്താവ് നിരന്തരമായി ഉപദ്രവിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ഉരൂജ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പക്ഷെ നടപടിയൊന്നും ഉണ്ടായില്ല. ക്രൈം റിപ്പോര്‍ട്ടറാണ് ഉരൂജ്. ഇവരുടെ താമസം പത്രസ്ഥാപനത്തിന്റെ കെട്ടിടത്തോടു ചേര്‍ന്നുള്ള വീട്ടിലായിരുന്നു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

<blockquote class="twitter-tweet"> <p lang="en" dir="ltr">Mumbai: NCP leaders Ajit Pawar & Supriya Sule arrive at the assembly, ahead of the first session of the new assembly today. Oath will be administered to the MLAs in the assembly today. <a href="https://twitter.com/hashtag/Maharashtra?src=hash&ref_src=twsrc^tfw">#Maharashtra</a> <a href="https://t.co/lyGtcCunif">pic.twitter.com/lyGtcCunif</a></p>— ANI (@ANI) <a href="https://twitter.com/ANI/status/1199515538424127489?ref_src=twsrc^tfw">November 27, 2019</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories