Top

ഇസ്രയേലിനെക്കുറിച്ച് ഒരക്ഷരം പറയരുത്, യുഎസ് കാംപസുകളിൽ വിമർശനം നിരോധിക്കാൻ നീക്കം

ഇസ്രയേലിനെക്കുറിച്ച് ഒരക്ഷരം പറയരുത്, യുഎസ് കാംപസുകളിൽ വിമർശനം നിരോധിക്കാൻ നീക്കം

യുഎസിൽ റിപ്പബ്ലിക്കന്‍ പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങളില്‍ ഇസ്രായേലിലെ പബ്ലിക് യൂണിവേഴ്‌സിറ്റി കാമ്പസുകളെയും പലസ്തീന്‍ പ്രദേശത്ത് ഇസ്രയേൽ നടത്തുന്ന അധിനിവേശത്തെയും വിമര്‍ശിക്കുന്നത് വിലക്കുന്ന നിയമം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ചില വലതുപക്ഷ പ്രവര്‍ത്തകര്‍. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ ബിരുദ സര്‍വകലാശാലകള്‍ വരെ പൊതുവിദ്യാഭ്യാസത്തില്‍ ആന്റിസെമിറ്റിസം നിഷിദ്ധമാക്കാന്‍ ഇസ്രായേല്‍ അനുകൂലികളും യാഥാസ്ഥിതിക ലോബികളും നിയമനിര്‍മ്മാതാക്കളെ പ്രോത്സാഹിപ്പിക്കുന്നു.

എന്നാല്‍ ആന്റിസെമിറ്റിസത്തിന്റെ നിര്‍ദ്ദിഷ്ട നിര്‍വചനം വളരെ വിശാലമാണ്. യഹൂദരോടുള്ള വിദ്വേഷ പ്രചാരണത്തില്‍ നിന്നുള്ള സ്റ്റാന്‍ഡേര്‍ഡ് പരിരക്ഷകള്‍ക്ക് പുറമേ, ഇസ്രായേല്‍ ഗവണ്‍മെന്റിന്റെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളേയും നിരോധിക്കണമെന്നാണ് അവരുടെ ആവശ്യം. കൂടാതെ ഇസ്രായേലിനെ പ്രത്യേകമായി കേന്ദ്രീകരിച്ചുകൊണ്ടുള്ള എല്ലാ മനുഷ്യാവകാശ ലംഘനങ്ങളെകുറിച്ചുള്ള അന്വേഷണങ്ങളും നിരോധിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

ഓഗസ്റ്റില്‍ അമേരിക്കന്‍ ലെജിസ്ലേറ്റീവ് എക്‌സ്‌ചേഞ്ച് കൗണ്‍സില്‍ (അലക്) നടത്തിയ ഒരു കോണ്‍ഫറന്‍സിലാണ് ഈ ആവശ്യം സജീവമായി ഉന്നയിക്കപ്പെടുന്നത്. ഇത്തരത്തിലുള്ള ബില്ലുകള്‍ അവതരിപ്പിച്ചുകൊണ്ട് സംസ്ഥാനതലത്തില്‍ വലതുപക്ഷ നയങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ നീണ്ട ചരിത്രമുള്ള ഒരു യാഥാസ്ഥിതിക ശൃംഖലയാണ് അലക്. 'ബില്‍ മില്‍' എന്ന് വിളിക്കപ്പെടുന്ന ഈ സംഘം ട്രേഡ് യൂണിയനുകള്‍ക്കെതിരെയും, ഒബാമകെയറിനെതിരെയും, കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളെ തടയുന്നതിനുള്ള നിയമനിര്‍മ്മാണം നടത്തുന്നവര്‍ക്കെതിരെയുമെല്ലാം പ്രവര്‍ത്തിക്കുന്ന തീവ്ര സംഘടനയാണ്. ടെക്‌സസിലെയും ഓസ്റ്റിനിലെയും ഇസ്രായേല്‍ അനുകൂല ലോബികളുമായി ചേര്‍ന്നുകൊണ്ട് നിരവധി റിപ്പബ്ലിക്കന്‍ നിയമനിര്‍മ്മാതാക്കള്‍ ചര്‍ച്ച നടത്തിയെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം.

പൊതുവിദ്യാഭ്യാസത്തില്‍ നിന്നും ആന്റിസെമിറ്റിസത്തെ നിരോധിക്കുന്ന ആദ്യത്തെ സംസ്ഥാന നിയമം പാസാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഫ്‌ളോറിഡയിൽ നിന്നുള്ള റിപ്പബ്ലിക്കന്‍ മെമ്പര്‍ റാണ്ടി ഫൈന്‍ ആണ് പുതിയ നീക്കങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്. ഇസ്രായേലിനെ വിമര്‍ശിക്കുന്നവരെ വളരെ രൂക്ഷമായ ഭാഷയില്‍ ആക്രമിച്ചുകൊണ്ട് പലതവണ വിവാദങ്ങള്‍ ഉണ്ടാക്കിയ ആളാണ് അദ്ദേഹം.


Next Story

Related Stories